Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നത്- ഷിബു ബേബി ജോൺ

text_fields
bookmark_border
പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി
സി.പി.എമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നത്- ഷിബു ബേബി ജോൺ
cancel

തിരുവനന്തപുരം: സി.പി.എമ്മിൽ പുതിയതായി രൂപം കൊണ്ട അധോലോക ചേരിയാണ് അൻവറിനെ നിയന്ത്രിക്കുന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആർ.വൈ.എഫ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതൃത്വം അൻവറിനെയും അൻവറിൻറെ പിന്നിലുള്ള ഉപജാപക സംഘത്തെയും ഭയന്നു തുടങ്ങി. മുഖ്യമന്ത്രി നേതൃത്വം നൽകിയ അധോലോക ചേരി രണ്ടു ചേരിയായി പിരിഞ്ഞതിൻറെ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി. കെടി ജലീൽ എം.എൽ.എ പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പുറത്തുവിട്ട വാട്സാപ്പ് നമ്പർ പിൻവലിച്ചത് സി.പി.എം നേതൃത്വത്തിൻറെ വിലക്കിനെ തുടർന്നായിരുന്നു. എന്നാൽ സമാന നീക്കം അൻവർ എം.എൽ.എ ചെയ്യുമ്പോൾ സി.പി.എം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് കോരാണി ഷിബു, സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anwar is controlled by newly formed underworld in CPM - Shibu Baby John
Next Story