Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂക്കയുടെ പിറന്നാളിന് വേറിട്ട രീതിയിൽ ആശംസ അർപ്പിച്ച് അനുസിതാര

text_fields
bookmark_border
നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുസിതാര ആശംസകൾ നേർന്നത്
mammootty, Anu Sithara
cancel

മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ആശംസകളുടെ പ്രവാഹമാണ്. ഇതിനിടയിൽ ശ്രദ്ധേയമാകുകയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുവതാരം അനു സിത്താര പങ്കുവച്ച വിഡിയോ. 'എന്‍റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മൂക്ക' എന്നു കുറിച്ചുകൊണ്ടാണ് അനു സിത്താര പിറന്നാള്‍ സ്‌പെഷല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുസിതാര ആശംസകൾ നേർന്നത്. മമ്മൂട്ടി-കമൽ ചിത്രം രാപ്പകലിലെ രാമായണ പാരായണത്തിന് അനുസരിച്ചാണ് അനുവിന്‍റെ ചുവടുകൾ. മമ്മൂട്ടിക്ക് പിറന്നാളാശംകൾ നേർന്ന് സിനിമാലോകത്തെ യുവതാരനിര മുഴുവൻ അണിനിരന്നവെങ്കിലും ഇതിൽ ശ്രദ്ധേയമാകുകയാണ് അനുസിതാരയുടെ നൃത്തരൂപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anusithara wishes Mammootty a happy birthday in a special way
Next Story