അനുശ്രീക്ക് മീഡിയ അക്കാദമി ഫെലോഷിപ്പ്
text_fieldsതിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2022-23 വർഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അനുശ്രീ അർഹയായി. ട്രാൻസ് ജെൻഡർ സ്വത്വ നിർമിതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് ഫെല്ലോഷിപ്പ്. തോമസ് ജോക്കബ്, ഡോ. സെബാസ്‌റ്റ്യൻ പോൾ, എം.പി അച്യുതൻ, ഡോ. പി.കെ രാജശേഖരൻ, ഡോ. മീന ടി.പിളള, ഡോ. നീതു സോന എന്നിവരങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. പൊതുഗവേഷണ മേഖലയിൽ10,000 രൂപയുടെ ഫെല്ലോഷിപ്പാണ് ലഭിച്ചത്.
അനുശ്രീ 2011 മുതൽ മാധ്യമം പത്രാധിപസമിതി അംഗമാണ്. മാധ്യമം വാരിക, ഓൺലൈൻ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. തൃശൂർ ആറംങ്ങോട്ടുകര മൂത്തേടത്ത് പരേതരായ രാമചന്ദ്രൻ നമ്പ്യാർ, ചിന്നമണി അമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് അഡ്വ. പി. വി ശ്രീനിവാസൻ (ഹൈകോടതി അഭിഭാഷകൻ). മകൻ: നീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

