Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത്​ വിവാദം:...

ദത്ത്​ വിവാദം: അനുപമയുടെ കുടുംബാംഗങ്ങളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി രണ്ടിന്​

text_fields
bookmark_border
anupama child kidnap
cancel

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ മാതാവ്​ ഉൾപ്പെടെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി, നവംബർ രണ്ടിന്​ വിധി പറയും.

അനുപമ കുഞ്ഞിനെ സ്വമേധയാ മാതാപിതാക്കൾക്ക് താൽക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന്​​ പ്രതിഭാഗം പറഞ്ഞു. അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അവരുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്നും പ്രതികൾ വാദിച്ചു.

കുഞ്ഞി​െൻറ പേരിൽ വ്യാജരേഖ ഉണ്ടാക്കി കബളിപ്പിക്കാനാണ്​ പ്രതികൾ ശ്രമിച്ചതെന്ന്​ വാദിഭാഗം കുറ്റപ്പെടുത്തി. ജനനസർട്ടിഫിക്കറ്റിൽ പോലും കൃത്രിമം കാട്ടി​. പേരിലും ലിംഗത്തിലും വരെ കൃത്രിമം നടത്തിയതായാണ്​ വ്യക്തമാകുന്നത്​. ഇതിനായി വലിയ ശൃംഖല തന്നെ പ്രവർത്തി​േച്ചായെന്ന സംശയമുണ്ട്​. ആന്ധ്രയിൽനിന്ന്​ അനുപമയുടെ കുഞ്ഞെന്നു പറയുന്ന കുട്ടിയെ കിട്ടിയത് ശരിയാണ്. അത് അനുപമയുടെ കുട്ടിയാണോ എന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും ഗവ. പ്ലീഡർ എ.എ. ഹക്കിം മറുപടി നൽകി.

അനുപമയുടെ മാതാവ്​ സ്‌മിത ജയിംസ്, സഹോദരി അഞ്​ജു, അഞ്​ജുവി​െൻറ ഭർത്താവ് അരുൺ, അനുപമയുടെ പിതാവ്​ ജയചന്ദ്ര​െൻറ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽകുമാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിത്​.

കുഞ്ഞിനെ ത​െൻറ അനുമതി​േയാ അറിവോ ഇല്ലാതെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന്​ ഗൂഢാലോചന നടത്തി ശിശുക്ഷേമസമിതിക്ക്​ കൈമാറിയെന്നും അവിടെനിന്ന്​ ദത്ത്​ നൽകി​െയന്നുമാണ്​ അനുപമയുടെ പരാതി. ആറു​മാസം മുമ്പ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ ഉൾപ്പെടെ പ്രതി ചേർത്ത്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ ​​േപരൂർക്കട പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailAnupama Child Kidnap
News Summary - Anupama's child kidnap: judgment on family members' anticipatory bail on 2nd november
Next Story