Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുപമയുടെ വാദം ഇന്ന്...

അനുപമയുടെ വാദം ഇന്ന് കോടതി കേൾക്കും; ഡി.​എ​ൻ.​എ പ​രി​ശോ​ധനക്ക് ആ​വ​ശ്യപ്പെട്ടേക്കും

text_fields
bookmark_border
Anupama Child Kidnap
cancel

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്ന മാ​താ​വ്​ അ​നു​പ​മ​യു​ടെ അ​പേ​ക്ഷ​യി​ൽ കു​ടും​ബ കോ​ട​തി തി​ങ്ക​ളാ​ഴ്​​ച വി​ശ​ദ​വാ​ദം കേ​ൾ​ക്കും. കു​ഞ്ഞിന്‍റെ പെ​റ്റ​മ്മ താ​നാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​നു​പ​മ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കും.

ക​ഴി​ഞ്ഞ 25ന് ​കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി പെ​റ്റ​മ്മ​യെ​ന്ന് തെ​ളി​യി​ക്കാ​ൻ എ​ന്ത്​ തെ​ളി​വാ​ണു​ള്ള​തെ​ന്ന്​ അ​നു​പ​മ​യോ​ട്​ ചോ​ദി​ച്ചി​രു​ന്നു. അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ചാ​ൽ ആ​ന്ധ്ര ദ​മ്പ​തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി രാ​ജീ​വ് ഗാ​ന്ധി സെൻറ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

നേ​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ന്നി​ൽ അ​നു​പ​മ ഡി.​എ​ൻ.​എ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റ്റൊ​രു കു​ഞ്ഞിന്‍റെ ഡി.​എ​ൻ.​എ റി​പ്പോ​ർ​ട്ടാ​ണ് സ​മി​തി കൈ​മാ​റി​യ​ത്. കു​ഞ്ഞി​നെ താ​ന​റി​യാ​തെ ശി​ശു​ക്ഷേ​മ സ​മി​തി മ​നഃ​പൂ​ർ​വം ദ​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സിന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ദ​ത്തിന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സ്​​റ്റേ​റ്റ് അ​ഡോ​പ്ഷ​ൻ റി​സോ​ഴ്സ് ഏ​ജ​ൻ​സി​യു​ടെ (സാ​റാ​സ്) റി​പ്പോ​ർ​ട്ടും സ​ർ​ക്കാ​ർ ഇ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

Show Full Article
TAGS:Anupama Child Kidnap 
News Summary - Anupama's case to be heard in court today
Next Story