Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുപമയുടെ കുഞ്ഞിനെ...

അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം തിരികെയെത്തിക്കാൻ നിർദേശം; ഡി.എൻ.എ പരിശോധന നടത്തും

text_fields
bookmark_border
Anupama Child Kidnap
cancel

തിരുവനന്തപുരം: മാതാവറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെയെത്തിക്കാൻ നടപടി. പേരൂർക്കട സ്വദേശിനി അനുപമയുടേതെന്ന്​ സംശയിക്കുന്ന കുഞ്ഞിനെ തിരി​െകയെത്തിക്കാൻ ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയാണ്​ (സി.ഡബ്ല്യു.സി) ശിശുക്ഷേമ സമിതിക്ക്​ ഉത്തരവ്​ നൽകിയത്​. അഞ്ചു ദിവസത്തിനുള്ളിൽ കുട്ടിയെ സംസ്ഥാനത്ത്​ എത്തിക്കാനും ഡി.എൻ.എ പരിശോധനക്ക്​ വിധേയമാക്കാനുമാണ്​ നിർദേശം. നാളെ കോടതി കേസ്​ പരിഗണിക്കാനിരിക്കെയാണ്​ സി.ഡബ്ല്യു.സിയുടെ നടപടി. എന്നാൽ, ഇൗ ഉത്തരവിൽ അനുപമ ആശങ്ക പ്രകടിപ്പിച്ചു. ​കുട്ടിയെ കൊണ്ടുവരാൻ കുറ്റാരോപിതരെ ഏൽപിച്ചതിലാണ്​ അവരുടെ ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷൻ, വനിതാ-ശിശു വികസന വകുപ്പ്​ ഡയറക്​ടർ എന്നിവർക്ക്​ പരാതി നൽകുമെന്നും അനുപമ പറഞ്ഞു.

ആന്ധ്രയിലെ ദമ്പതികൾക്കാണ്​ കുഞ്ഞിനെ ദത്ത്​ നൽകിയതെന്നാണ്​ വിവരം. കുഞ്ഞിനെ എത്തിക്കണമെന്നും പ്രത്യേക പൊലീസ് സംഘം കുട്ടിയെ അനുഗമിക്കണമെന്നും നിർദേശമുണ്ട്. ആഗസ്​റ്റിൽ ശിശുക്ഷേമസമിതിയിൽനിന്ന്​ ദത്ത് നൽകിയ കുട്ടി സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അവകാശവാദമുന്നയിച്ച അനുപമയുടേതെന്നാണ്​ സംശയിക്കുന്നത്. നാട്ടിലെത്തിച്ച ഉടൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും അതി​െൻറ ഫലം സി.ഡബ്ല്യു.സിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവി​െൻറ പകർപ്പ്​ അനുപമക്കും കൈമാറിയിട്ടുണ്ട്​.

എന്നാൽ, ഉത്തരവിൽ സന്തോഷമുണ്ടെന്ന്​ ആദ്യം പ്രതികരിച്ച അനുപമ പക്ഷേ, പിന്നീട്​ ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയെ ദത്ത്​ നൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതി ജന.സെക്രട്ടറി ഷിജുഖാൻ, ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർപേഴ്​സൻ എന്നിവർക്ക്​ പങ്കുണ്ടെന്നാണ്​ അനുപമയുടെ ആരോപണം. ഇവരെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിൽ സമരം തുടരുകയുമാണ്​.

നാട്ടിലെത്തിക്കുന്ന കുട്ടിയുടെയും അനുപമ, അജിത്ത്​ എന്നിവരുടെയും സാമ്പിളുകൾ ശേഖരിച്ചാകും ഡി.എൻ.എ പരിശോധന നടത്തുക. ഇൗ പരിശോധനഫലം ​േകസിൽ നിർണായകമാണ്​. ഡി.എൻ.എ പരിശോധനക്ക്​ കോടതിയും നേരത്തേ അനുമതി നൽകിയിരുന്നു. സി.ഡബ്ല്യു.സി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമീഷനും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്​ പൊലീസ്​ അന്വേഷണവും തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anupama Child Kidnap
News Summary - Anupama's baby will be brought home; The Child Welfare Committee handed over the order
Next Story