കൊച്ചി: ഒരു വര്ഷം മുമ്പ് മാതാപിതാക്കൾ തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി വിട്ടുനൽകണമെന്ന തിരുവനന്തപുരം സ്വദേശിനി അനുപമയുടെ ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചു.
ഹരജി പിൻവലിക്കാനുള്ള അപേക്ഷ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അനുവദിക്കുകയായിരുന്നു. വിഷയം തിരുവനന്തപുരം കുടുംബ കോടതിയുടെ സജീവ പരിഗണനയിലിരിക്കെ കുഞ്ഞ് അന്യായ തടങ്കലിലാണെന്ന് പറയാനാവുന്നതെങ്ങനെയെന്നും ഈ ഘട്ടത്തിൽ ഇത്തരം ഹരജിയിൽ ഇടപെടേണ്ടതുണ്ടോയെന്നും കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിക്കവേ കോടതി വാക്കാൽ ആരാഞ്ഞിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹരജി പിൻവലിക്കുന്ന കാര്യം അറിയിച്ചത്.
ഇക്കാര്യം കോടതിയെ അറിയിക്കും മുേമ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.