Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനുപമയുടെ ആൺകുട്ടിയെ...

അനുപമയുടെ ആൺകുട്ടിയെ പെൺകുട്ടിയാക്കിയത്​ ആര്​? ആർക്കുവേണ്ടി?

text_fields
bookmark_border
അനുപമയുടെ ആൺകുട്ടിയെ പെൺകുട്ടിയാക്കിയത്​ ആര്​? ആർക്കുവേണ്ടി?
cancel
camera_alt

ശിശുക്ഷേമ സമിതി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഷി​ജു​ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: നൊന്തുപെറ്റ കുഞ്ഞിനെ അനുപമയിൽ തട്ടിപ്പറിച്ചെടുത്ത്​ വ്യാജരേഖ ചമച്ച്​ ശിശ​ുക്ഷേമ സമിതി ദത്തുനൽകിയ സംഭവത്തിൽ ഗൂഡാലോചനകളുടെ ചുരുളഴിയുന്നു. ആൺകുട്ടിയെ പെൺകുട്ടിയാക്കിയും പിന്നീട്​ ആൺകുട്ടിയാക്കിയും ഒടുവിൽ ആൾമാറാട്ടം നടത്തിയും ശിശുക്ഷേമ സമിതിയുടെ തലപ്പത്തുള്ളവർ നടത്തിയ ഗുരുതരമായ ക്രമക്കേടുകളാണ്​ വെളിച്ചത്തു വരുന്നത്​.

സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ഷി​ജു​ഖാ​ന്‍റെ ​നിർദേശ പ്രകാ​രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് 2020 ഒ​ക്ടോ​ബ​ർ 22ന്​ ​രാ​ത്രി 12.30ന് ​അ​മ്മ​ത്തൊ​ട്ടി​ലിെൻറ മു​ൻ​വ​ശ​ത്തു​നി​ന്ന്​ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ കൈ​യി​ൽ​നി​ന്ന്​ കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി​യ​ത്. രാ​ത്രി 12.45ന് ​തൈ​ക്കാ​ട് കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ നി​യ​മ​പ​ര​മാ​യ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച ആ​ൺ​കു​ട്ടി​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പെ​ൺ​കു​ട്ടി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്​ ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും സ്വാ​ധീ​നി​ച്ചു.

അ​ടു​ത്ത ദി​വ​സം സ​മി​തി​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പു​തു​താ​യി ല​ഭി​ച്ച കു​ഞ്ഞി​ന് 'മ​ലാ​ല' എ​ന്ന് പേ​രി​ട്ട​താ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ അ​റി​യി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി​യോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം ഈ ​പേ​ര് ന​ൽ​കി​യ​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നെ​ങ്കി​ലും കു​ട്ടി​യെ തേ​ടി അ​നു​പ​മ എ​ത്തി​യാ​ൽ സ​ത്യം മ​റ​ച്ചു​വെ​ക്കാ​ൻ ന​ട​ത്തി​യ നാ​ട​ക​മാ​യി​രു​ന്നു ഇ​െ​ത​ന്നാ​ണ്​ ആ​ക്ഷേ​പം. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന തി​രി​മ​റി ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പു​റ​ത്തു​വി​ട്ട​തോ​ടെ 'അ​ബ​ദ്ധ'​മെ​ന്ന പേ​രി​ൽ ഇ​ദ്ദേ​ഹം കൈ​യൊ​ഴി​ഞ്ഞു. കു​ട്ടി​ക്ക് 'എ​ഡ്സ​ൺ പെ​ലെ' എ​ന്ന് പേ​രി​ട്ട​താ​യും തൊ​ട്ട​ടു​ത്ത ദി​വ​സം പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 23ന് ​വൈ​കീ​ട്ട് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ച്ച ആ​ൺ​കു​ട്ടി​ക്കാ​യി​രു​ന്നു പെ​ലെ എ​ന്ന പേ​ര് ന​ൽ​കി​യ​ത്. അ​നു​പ​മ​യു​ടെ മ​ക​ന് സി​ദ്ധാ​ർ​ഥ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ്. ഈ ​വി​വ​രം ര​ഹ​സ്യ​മാ​ക്കി​െ​വ​ച്ചു.

ദ​ത്ത് ന​ൽ​ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റ് നി​യ​മ​പ​ര​മാ​യി അ​വ​കാ​ശി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടാ​ൻ പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യെ​ങ്കി​ലും സി​ദ്ധാ​ർ​ഥി​െൻറ ക​ഥ​ക​ൾ അ​റി​യാ​മാ​യി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷിജുഖാൻ സ​ത്യം മൂ​ടി​വെ​ച്ചു. കു​ഞ്ഞി​െൻറ ലിം​ഗ നി​ർ​ണ​യ​വും ഡി.​എ​ൻ.​എ​യും അ​ട്ടി​മ​റി​ച്ചാ​ണ് കു​ട്ടി​യെ ആ​ന്ധ്ര സ്വ​ദേ​ശി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​െൻറ അ​ഭി​പ്രാ​യം തേടാൻ 'മാധ്യമം' ലേഖകൻ ബന്ധപ്പെ​ട്ടെങ്കിലും പ്ര​തി​ക​രി​ച്ചില്ല.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ അ​ജി​ത്തു​മാ​യു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 19നാ​ണ് അ​നു​പ​മ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. അ​ജി​ത് വേ​റെ വി​വാ​ഹി​ത​നാ​യി​രു​ന്ന​തി​നാ​ൽ അ​ന്നു മു​ത​ൽ കു​ട്ടി​യെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​നു​പ​മ​യു​ടെ മാ​താ​പി​താ​ക്ക​ൾ സി.​പി.​എം സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശി​ശു​ക്ഷേ​മ​സ​മിതി​യി​ൽ കു​ട്ടി​യെ ഏ​ൽ​പി​ച്ച​ത​ത്രെ.

ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​ണ് സി​ദ്ധാ​ർ​ഥി​നെ ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ഗൊ​ല്ല രാ​മ​ൻ-​ഭൂ​മ അ​നു​പ​മ ദ​മ്പ​തി​ക​ൾ​ക്ക് ദ​ത്ത് ന​ൽ​കി​യ​ത്. സാ​ധാ​ര​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കൈ​മാ​റു​ന്ന​തെ​ങ്കി​ലും ഏ​ഴി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​മി​തി​യി​ലെ ന​ഴ്സാ​ണ് കു​ട്ടി​യെ കൈ​മാ​റി​യ​ത്.

ദ​ത്ത് കൊ​ടു​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ കു​ട്ടി​യെ ആ​വ​ശ്യ​പ്പെ​ട്ട് അ​നു​പ​മ​യും അ​ജി​ത്തും ശി​ശു​ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി നി​ൽ​ക്കെ​യാ​യി​രു​ന്നു കു​ട്ടി​യു​ടെ കൈ​മാ​റ്റം. അ​നു​പ​മ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ഡി.​എ​ൻ.​എ ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ പെ​ലെ​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​നാ ഫ​ലം കാ​ണി​ച്ച് ഇ​രു​വ​രെ​യും ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​ച്ചു.

Show Full Article
TAGS:Anupama Child Kidnap Shiju Khan 
News Summary - anupama child kidnap updations
Next Story