Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത്​ വിവാദം​:...

ദത്ത്​ വിവാദം​: ശിശുക്ഷേമ സമിതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും

text_fields
bookmark_border
ദത്ത്​ വിവാദം​: ശിശുക്ഷേമ സമിതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: മാ​താ​വി​െൻറ അ​നു​മ​തി​യി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ്​ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ശോ​ധ​ന. വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ​ടി.​വി. അ​നു​പ​മ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച്​ നോ​ട്ടീ​സ് ന​ൽ​കി. കു​ട്ടി​യെ കൈ​മാ​റി​യെ​ന്ന്​ മാ​താ​വ്​ അ​നു​പ​മ ആ​രോ​പി​ക്കു​ന്ന ദി​വ​സ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ്​ ഇൗ ​ന​ട​പ​ടി.

കു​ഞ്ഞി​നെ കൈ​മാ​റി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലെ ദി​വ​സ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്​. ദൃ​ശ്യ​ങ്ങ​ൾ ന​ശി​പ്പി​ച്ചെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ത​െ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ​നി​ന്ന്​ ല​ഭി​ച്ചെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ക്കാ​ര്യം പ​രാ​തി​യി​ൽ നി​ർ​ണാ​യ​ക​വു​മാ​ണ്. അ​ത്​ ക​ണ്ടെ​ത്താ​ൻ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നാ​ണ്​ ഇൗ ​ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ദ​ൃ​ശ്യ​ങ്ങ​ൾ കൈ​മാ​റു​ന്ന കാ​ര്യ​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം.



സി.സി.ടി.വി ദൃശ്യങ്ങളടക്കം നശിപ്പിച്ചു; ഷിജുഖാനെതിരെ മുഖ്യമന്ത്രിക്ക് ശിശുക്ഷേമ സമിതി​ ജീവനക്കാരുടെ കത്ത്

തിരുവനന്തപുരം: കുഞ്ഞി​െൻറ അനധികൃത ദത്ത്​ സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാർ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോർജിനും പരാതി നൽകി.

കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി കത്തിൽ പറയുന്നു. നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത്​ ഷിജുഖാനും ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർപേഴ്​സൺ അഡ്വ. സുനന്ദയും ചേർന്നാണ്​. പ്രശ്​നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ്​ ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്​.

2020 ഒക്​ടോബർ 22ന്​ അർധരാത്രിക്കു​ശേഷം 12.30ന്​ ശി​ശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞി​െൻറ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്​. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല.

ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ്​ അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്​മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന്​ ഒക്​ടോബർ 22ന്​ രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്​. അന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്​സ്​ ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക്​ കൊണ്ടുപോയി. തുടർന്ന്,​ തൈക്കാട്​ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്​റ്ററിൽ ഡോക്​ടറെക്കൊണ്ട്​ എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന്​ പേരിട്ട്​ വാർത്തകളും നൽകി.

23ന്​ വെള്ളിയാഴ്​ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റെ ദിവസം ആൺ-പെൺ വിവാദം വന്നപ്പോൾ തൈക്കാട്​ ആശുപത്രിയിൽ പോയി രജിസ്​റ്ററിൽ പെൺകുട്ടി എന്നത്​ ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ്​​ വാങ്ങിയതും സൂപ്രണ്ട്​ ഷീബയാണ്​. എം.എസ്​.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്​ഷൻ ഒാഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ്​ ഷിജുഖാൻ നൽകിയത്​.

അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട്​ ഷിജുഖാ​െൻറ അടുത്തു​വന്നപ്പോൾ ധിറുതിപ്പെട്ട്​ കുഞ്ഞിനെ എന്തിന്​ ആന്ധ്രയിലെ ദമ്പതികൾക്ക്​ നൽകിയെന്ന്​ പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞി​െൻറ ഡി.എൻ.എ ടെസ്​റ്റ്​ നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്​ടോബർ 23ന്​ ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്​റ്റ്​ നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVAnupama Child KidnapShiju Khan
News Summary - anupama child kidnap: CCTV footage of council for child welfare will also check
Next Story