Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
anupama and ajith
cancel

അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി മകൻ എയ്​ഡൻ

text_fields
bookmark_border

തിരുവനന്തപുരം: കുഞ്ഞ് എയ്​ഡന്‍റെ സാന്നിധ്യത്തിൽ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫിസിലാണ്​ ഇവരുവരും വിവാഹിതരായത്. തടസ്സങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്‍റെ സന്തോഷത്തിലാണ് കുടുംബം. മാതാവറിയാതെ കുഞ്ഞിനെ ദത്ത്​ നൽകിയ സംഭവത്തിലൂടെ സമൂഹത്തിന്‍റെ മനസ്സിൽ ഇടംപിടിച്ച അനുപമയും അജിത്തുമാണ്​ ഒടുവിൽ വിവാഹിതരായത്​. ഒരുമാസത്തിന്​ മുമ്പാണ്​ ഇരുവരും വിവാഹിതരാകുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്​.

പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക് അനുപമയും അജിത്തും ഒപ്പം ഇവരുടെ കുഞ്ഞ്​ എയ്ഡനും കടക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നേടിയ കുഞ്ഞുമായാണ് വിവാഹം രജിസ്റ്റർ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാർ ഓഫിസിലെത്തിയത്.

തങ്ങളുടെ ജീവിതത്തിൽ ഏറെ വിവാദങ്ങളും അധിക്ഷേപങ്ങളുമുണ്ടായ 2021‍ന്‍റെ അവസാനദിനം തന്നെ വിവാഹത്തിന്​ തെരഞ്ഞെടുത്തത്​ തികച്ചും യാദൃശ്​ചികമെന്ന്​ അനുപമ പ്രതികരിച്ചു. വർഷാവസാനം തന്നെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ വിവാഹവും നടത്തി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മറ്റ് ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anupama and Ajith get married; Son Aidan as witness
Next Story