സങ്കടക്കടലിലും അനുജാത് പറഞ്ഞു; ഇത് അമ്മക്ക്
text_fieldsതൃശൂർ: ‘ഇത് അമ്മക്ക്’... രണ്ട് വാക്കിൽ എല്ലാമൊതുക്കിയ അനുജാതിെൻറ മുഖത്ത് സങ്കടം മാ ത്രം. ജന്‍ഡര്‍ ബജറ്റ് അവലോകന റിപ്പോര്‍ട്ടിെൻറ മുഖച്ചിത്രം അനുജാതിേൻറതാണ്. ‘എെൻറ അമ ്മയും അയല്പക്കത്തെ അമ്മമാരും’ ചിത്രമാണ് ബജറ്റില്‍ ഇടം പിടിച്ചത്. അനുജാതിെൻറ അമ്മ സിന്ധു ആഴ്ചകൾക്കുമുമ്പാണ് മരിച്ചത്.
അനുജാത് സിന്ധു വിനയ് ലാൽ എന്നാണ് ചിത്രകാരെൻറ പേര്; അച്ഛനും അമ്മയും കൂടിച്ചേർന്ന അപൂർവ നാമം. സ്ത്രീശാക്തീകരണവും കുടുംബശ്രീ ബ്രാൻഡിങ്ങും സംബന്ധിച്ച് പറഞ്ഞ് തുടങ്ങുമ്പോഴായിരുന്നു അനുജാതിനെക്കുറിച്ചുള്ള ധനമന്ത്രിയുടെ പ്രശംസ. ഓരോ അമ്മയും വീടിനകത്തും പുറത്തും ചെയ്യുന്ന ജോലിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിെൻറ ഇതിവൃത്തം. ശങ്കേഴ്സ് അക്കാദമിയുടെ അന്താരാഷ്ട്ര മൽസരത്തിന് അയക്കാൻ വരച്ച് കഴിഞ്ഞപ്പോൾ സിന്ധു ചിത്രത്തിെൻറ പേരെന്താണെന്ന് ചോദിച്ചു. ‘എെൻറ അമ്മയും അയൽപക്കത്തെ അമ്മമാരും’ എന്ന് മകൻ മറുപടിയും നൽകി.
രാവിലെ കോഴിക്കൂട് തുറക്കുന്നത് മുതൽ വൈകീട്ട് സ്കൂൾ വിട്ടുവരുന്ന മകനെ കുളിപ്പിച്ചൊരുക്കുകയും വൈകീട്ട് മുറ്റം അടിച്ചുവാരുന്നതും വരെയുള്ള അമ്മമാരുടെ തിടുക്കമാണ് ദൃശ്യം. ചിത്രം ഒന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തെങ്കിലും സന്തോഷം പങ്കിടാൻ സിന്ധു ഉണ്ടായിരുന്നില്ല. ചികിത്സയിലിരിക്കെ അവർ യാത്രയായി. മത്സരമല്ല, കലയുടെ അടിസ്ഥാനമെന്ന് പ്രമുഖ കവർ ഡിസൈനർ കൂടിയായ അച്ഛൻ വിനയ് ലാൽ പറഞ്ഞു കൊടുത്ത വഴിയാണ് അനുജാതിേൻറത്. സഹോദരൻ അഭ്യുദയും പ്രോത്സാഹനവുമായി കൂടെയുണ്ട്. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
