Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഷിക പദ്ധതി...

വാർഷിക പദ്ധതി അംഗീകാരം: വയനാട് ഒന്നാമത്

text_fields
bookmark_border
വാർഷിക പദ്ധതി അംഗീകാരം: വയനാട് ഒന്നാമത്
cancel

ആ​ല​പ്പു​ഴ: 31 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ത്തി​​​െൻറ​യും വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ വ​യ​നാ​ട് ജി​ല്ല പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​ലി​ൽ സം​സ്​​ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി. നേ​ട്ടം കൈ​വ​രി​ച്ച വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഭി​ന​ന്ദി​ച്ചു. പ​ദ്ധ​തി അം​ഗീ​കാ​രം നേ​ട​ൽ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ന​ട​ത്തി​യ സം​സ്​​ഥാ​ന​ത​ല വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ 48 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ 23 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. 25 സ്​​ഥാ​പ​ന​ത്തി​​​െൻറ പ​ദ്ധ​തി​ക്ക് വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 91 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ 81 എ​ണ്ണ​ത്തി​​െൻറ​യും പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി. 15ന​കം എ​ല്ലാ പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ന​ൽ​കും. മ​ല​പ്പു​റ​ത്ത് 122 സ്​​ഥാ​പ​ന​ത്തി​ൽ 62 എ​ണ്ണ​ത്തി​ന്​ മാ​ത്ര​മാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 

കൊ​ല്ല​ത്തെ 85 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ 53 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 32 എ​ണ്ണ​ത്തി​ന് ഇൗ​മാ​സം13​ന​കം അം​ഗീ​കാ​രം ന​ൽ​കും. തി​രു​വ​ന​ന്ത​പു​ര​ത്ത് 90 സ്​​ഥാ​പ​ന​ത്തി​ൽ 29 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. 13ന​കം മ​റ്റു​ള്ള​വ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ 66 സ്​​ഥാ​പ​ന​ത്തി​ൽ 39 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. മൂ​ന്ന്​ ന​ഗ​ര​സ​ഭ​ക​ള​ട​ക്കം 14 സ്​​ഥാ​പ​നം പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​നു​ണ്ടെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു. കോ​ട്ട​യ​ത്ത് 70 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. 67 സ്​​ഥാ​പ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​​​െൻറ​യും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. 

ഇ​ടു​ക്കി​യി​ൽ 63 ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ത്തി​ൽ 60നും ​അം​ഗീ​കാ​ര​മാ​യി. എ​റ​ണാ​കു​ള​ത്ത് 116ൽ 109 ​എ​ണ്ണ​ത്തി​​െൻറ​യും പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി. മി​ക​ച്ച​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച എ​റ​ണാ​കു​ള​ത്തെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. തൃ​ശൂ​രി​ലെ 111 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ 70 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​ര​മാ​യി. ക​ണ്ണൂ​രി​ൽ 93ൽ 82 ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു. 

പാ​ല​ക്കാ​ട്ട്​ 109 സ്​​ഥാ​പ​ന​ത്തി​ൽ 93 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 107 സ്​​ഥാ​പ​നം പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ 91 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ 58 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 14ന​കം എ​ല്ലാ സ്​​ഥാ​പ​ന​ത്തി​​​െൻറ​യും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും ക​ല​ക്ട​റും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsanual project
News Summary - anual project wayanad
Next Story