അന്ത്യോദയക്ക് ആലപ്പുഴയിൽ 12 മുതൽ സ്റ്റോപ്; പ്രതിഷേധ പരിപാടി റദ്ദാക്കി
text_fieldsആലപ്പുഴ: അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയിൽ സ്റ്റോപ് ജൂലൈ 12 മുതൽ അനുവദിച്ച് ഉത്തരവായതായി കെ.സി. വേണുഗോപാൽ എം.പി. ശനിയാഴ്ച ട്രെയിൻ തടയുമെന്ന എം.പിയുടെ പ്രഖ്യാപനത്തെ തുടർന്ന് റെയിൽവേ ബോർഡ് തിടുക്കത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഉത്തരവിറങ്ങിയ സാഹചര്യത്തിൽ ട്രെയിൻ തടയൽ പ്രതിഷേധ പരിപാടി റദ്ദാക്കിയതായി എം.പി അറിയിച്ചു. റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് അനുസരിച്ച് 12ന് കൊച്ചുവേളിയിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ രാത്രി 11.48ന് ആലപ്പുഴയിൽ നിർത്തും. രണ്ടു മിനിറ്റാണ് ആലപ്പുഴയിൽ ട്രെയിൻ നിർത്തുക. തുടർന്ന്, 13ന് മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിൻ 14ന് പുലർച്ച 4.58നും ആലപ്പുഴയിൽ നിർത്തും.
