Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രി'; തോമസ് കെ. തോമസിന്‍റെ ആരോപണം അപക്വവും പരസ്പര വിരുദ്ധവുമെന്ന് ആന്‍റണി രാജു

text_fields
bookmark_border
Antony Raju
cancel

തിരുവനന്തപുരം: എം.എൽ.എമാരെ വിലക്കെടുക്കാൻ പണം വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തോമസ് കെ. തോമസ് എം.എൽ.എയെ തള്ളി ആന്റണി രാജു എം.എൽ.എ. തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട്ടിൽ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും തോമസ് ചാണ്ടിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തോമസ് കെ. തോമസ് പറയുന്നത്. താൻ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് ആന്‍റണി രാജു പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു മുമ്പാകെ തുറന്നു സമ്മതിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പറയേണ്ടി വന്നാൽ പിന്നീട് പറയും. തോമസ് കെ. തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ട്. പ്രലോഭനങ്ങളില്‍ വീഴുന്ന രാഷ്ട്രീയനിലപാട് കഴിഞ്ഞ 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ സ്വീകരിച്ചിട്ടില്ല. 2016ല്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടും മാറി മത്സരിക്കാന്‍ തയാറായില്ല -ആന്‍റണി രാജു പറഞ്ഞു.

ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന ആരോപണമാണ് കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ ഉയർന്നത്. എന്നാൽ, കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് തോമസ് കെ. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽ.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്ക് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - antony raju reacts to thomas k thomas's allegations
Next Story