Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു

text_fields
bookmark_border
antony raju
cancel

ന്യൂഡൽഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജു. വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്ന് ആന്‍റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

വിചാരണ നേരിടുന്നതിൽ എതിർപ്പില്ല. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ എന്നും വിധി പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ആന്‍റണി രാജു വ്യക്തമാക്കി.

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. കേസിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പിഴവില്ല. ആന്‍റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

1990 ഏ​പ്രി​ല്‍ നാ​ലി​ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യെ​ന്നാ​ണ് കേസ്. സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യെ ഹൈ​കോ​ട​തി​യി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്രം മാ​റ്റി​വെ​ച്ചു​വെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം.

മാ​റ്റി​വെ​ച്ച അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്ന് ക​ണ്ട് ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ഹൈ​കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. ആ​ന്‍റണി രാ​ജു, കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഇ​തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സം​സ്ഥാ​ന സ​ര്‍ക്കാ​ർ എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ലം സമർപ്പിച്ചിരുന്നു.

ഏപ്രിൽ 19ന് കേസിന്‍റെ വാദത്തിനിടെ ആന്‍റണി രാജുവിന്‍റെ അഭിഭാഷകനെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നടത്തിയിരുന്നു. കേസിൽ കേരള സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ അന്ന് വാദിച്ചത്. വസ്തുത തീരുമാനിക്കുന്ന ആന്‍റണി രാജുവാണോ എന്ന് കോടതി ചോദിച്ചു. കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകനോട് കോടതി ആരായുകയും ചെയ്തു.

മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നാണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചത്‍. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്റ​ണി രാ​ജു​വി​ന്റെ രാ​ഷ്ട്രീ​യ​ഭാ​വി ത​ക​ര്‍ക്കാ​നു​ള്ള കേ​സാ​ണ് ഇ​തെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Antony Raju react to supreme court verdict in fake evidence case
Next Story