Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

text_fields
bookmark_border
Antony Raju
cancel
camera_alt

ആന്റണി രാജു

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈകോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.

ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ൽ മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നാണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

1990 ഏ​പ്രി​ല്‍ നാ​ലി​ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യെ​ന്നാ​ണ് കേസ്. സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യെ ഹൈ​കോ​ട​തി​യി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്രം മാ​റ്റി​വെ​ച്ചു​വെ​ന്നാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം.

മാ​റ്റി​വെ​ച്ച അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്നു ക​ണ്ട് ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ഹൈ​കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. ആ​ന്റ​ണി രാ​ജു, കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Antony Raju evidence tampering case-supreme court
Next Story