Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്റണി രാജുവിന്...

ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി

text_fields
bookmark_border
ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
cancel

ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം വി​ചാ​ര​ണ​കോ​ട​തി​യി​ൽ​നി​ന്ന് മാ​റ്റി പ്ര​തി​യാ​യ വി​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന മു​ൻ മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന്റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

ത​നി​ക്കെ​തി​രെ കേ​ര​ള ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന ആ​ന്റ​ണി രാ​ജു​വി​ന്റെ ആ​വ​ശ്യ​വും ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല. ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ആ​ന്റ​ണി രാ​ജു ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ന്റെ അ​പ്പീ​ലി​നെ​യും നി​ഷ്പ​ക്ഷ വി​ചാ​ര​ണ​യെ​യും ബാ​ധി​ക്കു​മെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ബാ​ധ​ക​മാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി വി​ധി​യി​ൽ​ത​ന്നെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ന്‍റ​ണി രാ​ജു ര​ണ്ടാം പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മൂ​ന്ന് വ​ര്‍ഷം ത​ട​വി​നാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ശി​ക്ഷി​ച്ച​ത്. ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ഈ ​ആ​വ​ശ്യം ത​ള്ളി​യ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മു​ള്ള ഹ​ര​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. മൂ​ന്നു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ആ​ന്‍റ​ണി രാ​ജു​വി​ന് ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice CaseAntony Raju caseKerala NewsSupreme Court
News Summary - Antony Raju also faces setback in the Supreme Court
Next Story