മന്ത്രിമാർ മാധ്യമങ്ങളുമായി ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം വേണമെന്ന് ആൻറണി കമീഷൻ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങളുമായും പത്രപ്രവർത്തകരുമായും സംസ്ഥാന മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ പൊതുവായി പെരുമാറ്റച്ചട്ടം വേണമെന്ന് പി.എസ്. ആൻറണി കമീഷൻ ശിപാർശചെയ്തു. യുവതലമുറക്ക് മാധ്യമങ്ങളുടെ വിശേഷിച്ച് സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് സ്കൂൾ തലം മുതൽ വിദ്യാഭ്യാസം നൽകി മാധ്യമപ്രവർത്തനം ഉത്തരവാദിത്തമുള്ളതാക്കണം. മാധ്യമസ്ഥാപനങ്ങൾ ധാർമിക മാധ്യമ പ്രവർത്തനം പിന്തുടരണം. ഇതിന് കേരള മീഡിയ അക്കാദമി മുന്നിട്ടിറങ്ങണം. എല്ലാ മാധ്യമപ്രവർത്തകരും വർഷത്തിലൊരിക്കൽ മീഡിയ അക്കാദമിയുടെ തുടർ മാധ്യമ വിദ്യാഭ്യാസത്തിെൻറ ഭാഗമായ മാധ്യമനിയമത്തെ കുറിച്ചും ധാർമിക മാധ്യമപ്രവർത്തനത്തെയും കുറിച്ച റിഫ്രഷർ കോഴ്സിന് നിർബന്ധമായും വിധേയരാകണം. അക്രഡിറ്റേഷൻ പുതുക്കാൻ ഇത് നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
•ഇലക്ട്രോണിക് മീഡിയയെ നിയന്ത്രിക്കാൻ നിലവിൽ വിപുല നിയമമില്ലാത്തതിനാൽ ബ്രിട്ടനിൽ നിലവിലുള്ള കമ്യൂണിക്കേഷൻ ആക്ട് 2003 മാതൃകയിൽ പുതിയ നിയമമുണ്ടാക്കാൻ കേന്ദ്രത്തോട് ശിപാർശചെയ്യണം.
•തൽക്കാലം കേന്ദ്ര സർക്കാറിനോട് പ്രസ് കൗൺസിലിനെ മീഡിയ കൗൺസിലായി മാറ്റി ൈപ്രവറ്റ് ഇലക്േട്രാണിക് മീഡിയയെ നിയന്ത്രിക്കാൻ അധികാരം നൽകി പ്രസ് കൗൺസിൽ ആക്ട് 197 ഭേദഗതി ചെയ്യാൻ ആവശ്യപ്പെടണം.
•റിപ്പോർട്ടിൽ അധ്യായം 19ൽ മാധ്യമങ്ങളെക്കുറിച്ചും, മാധ്യമ സദാചാരത്തെക്കുറിച്ചും നടത്തിയ നിരീക്ഷണങ്ങളും കേന്ദ്ര ശ്രദ്ധയിൽപെടുത്തണം.
•മാധ്യമങ്ങളുമായും പത്രപ്രവർത്തകരുമായും സംസ്ഥാന മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ പൊതുവായി പെരുമാറ്റച്ചട്ടം വേണം.
•സ്വകാര്യ ഇലക്േട്രാണിക് -േബ്രാഡ്കാസ്റ്റിങ് മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രനിയമം കൊണ്ടുവരുന്നതിന് നിയമസഭ പ്രമേയം കൊണ്ടുവരണം.
•ഇന്ത്യൻ ശിക്ഷാനിയമത്തിെൻറ വകുപ്പ് 294 ഭേദഗതി ചെയ്യണം. താഴെ പറയും പ്രകാരമാണ് ആ ഭേദഗതി വേണ്ടത്. (എ) പുതുതായി ഒരു ‘ഉപവകുപ്പ് (ഇ) അശ്ലീല പ്രവൃത്തി, കാഴ്ച, പാട്ട്, അല്ലെങ്കിൽ വാക്ക് ഏതെങ്കിലും ഇലക്േട്രാണിക് ഉപകരണം ഉപയോഗിച്ചോ അല്ലെങ്കിൽ ശബ്ദ ദൃശ്യ മാധ്യമങ്ങളിലൂടെ സംേപ്രഷണം ചെയ്തോ’ എന്ന തരത്തിലാക്കി മാറ്റണം. (ബി) നിലവിെല വാക്കുകൾ ‘മൂന്ന് മാസം വരെയാകാവുന്ന’ എന്ന വാക്ക് ‘മൂന്ന് വർഷം വരെയാകാവുന്ന’ വാക്കുകളാക്കി മാറ്റണം. (സി) നിലവിെല ഇന്ത്യൻ ശിക്ഷാ നിയമത്തിെൻറ വകുപ്പ് 294ന് അവസാനമായി ‘കേവലമായ സംേപ്രക്ഷണം മാത്രം മതി കുറ്റകരമാകുവാൻ’ എന്ന വിശദീകരണം ചേർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
