Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം
text_fieldsbookmark_border
കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം നൽകിയത്. വിധിപ്പകർപ്പ് ലഭിച്ചാൽ മാത്രമേ ഉത്തരവിലെ പൂർണ്ണമായ വിവരങ്ങൾ ലഭ്യമാകൂ.
ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കാറുള്ളതാണെന്നും, ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് മുൻ കേസുകൾ ഇല്ലെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

