Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരാവസ്തു തട്ടിപ്പ്​​:...

പുരാവസ്തു തട്ടിപ്പ്​​: ഐ.ജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

text_fields
bookmark_border
Monsaon Mavunkal, IG Lakshmana
cancel

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി ഐ.​ജി ല​ക്ഷ്മ​ണിനെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. രാ​വി​ലെ 11ന്​ ​ഹാ​ജ​രാ​യ ല​ക്ഷ്മ​ണിനെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​ത്.

ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ്​ ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. വ്യാ​ഴാ​ഴ്ച​യാ​ണ്​ ല​ക്ഷ്മ​ണിന്റെ ഹ​ര​ജി ഹൈ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ല​ക്ഷ്മ​ണ​യാ​ണെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ നി​ഗ​മ​നം. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​ടി. ഷ​മീ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രി​ൽ​നി​ന്ന് വ​ൻ​തു​ക വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ ല​ക്ഷ്മ​ൺ മൂ​ന്നാം പ്ര​തി. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നാ​ണ്​ ര​ണ്ടാം പ്ര​തി. സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. ​​​ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സു​ധാ​ക​ര​ന്​ ജാ​മ്യ​വും ന​ൽ​കി. ഒ​ന്നാം പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ പോ​ക്​​സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ലാ​ണ്. മു​ൻ ഡി.​ഐ.​ജി എ​സ്‌. സു​രേ​ന്ദ്ര​നാ​ണ്‌ നാ​ലാം പ്ര​തി.

ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നു​മാ​ണ്​ ല​ക്ഷ്മ​ണിന്റെ ഹ​ര​ജി​യി​ൽ ​​ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്‌ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്‌ ല​ക്ഷ്മ​ൺ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്‌. ചോ​ദ്യം ചെ​യ്യ​ലി​ന് ര​ണ്ടു​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ig lakshmanMonson Mavunkalantiquities fraud case
News Summary - Antiquities scam: IG Lakshman arrested in conspiracy case
Next Story