പുരാവസ്തു തട്ടിപ്പ്: ഡിവൈ.എസ്.പിക്കെതിരെ പ്രാഥമികാന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റസ്റ്റത്തിനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് ഹൈകോടതിയുടെ നിർദേശം. തന്റെ പക്കൽനിന്ന് പണം കൈപ്പറ്റിയെന്നാരോപിച്ച് പരാതിക്കാരനായ യാക്കൂബ് പുരയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെതന്നെ അന്വേഷണം നടത്താനാണ് നിർദേശം.
ഉദ്യോഗസ്ഥൻ അധികാരദുർവിനിയോഗവും ചുമതലയിൽ വീഴ്ചയും നടത്തിയെന്നാരോപിച്ച് വിജിലൻസ് ഡയറക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് ഹരജി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

