Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൻറിജൻ പരിശോധന...

ആൻറിജൻ പരിശോധന വ്യാപകമാക്കുന്നു 

text_fields
bookmark_border
antigen-test
cancel

കൊ​ച്ചി: ചെ​ല​വ്​ കു​റ​ഞ്ഞ​തും കൂ​ടു​ത​ൽ കൃ​ത്യ​ത ഉ​റ​പ്പ​ു​ന​ൽ​കു​ന്ന​തു​മാ​യ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന കോ​വി​ഡ്​ നി​ർ​ണ​യ​ത്തി​ന്​ വ്യാ​പ​ക​മാ​ക്കാ​ൻ തീ​രു​മാ​നം. ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ൽ ഫാ​ൾ​സ്​ പോ​സി​റ്റി​വ്​ ഫ​ല​ങ്ങ​ൾ കൂ​ടു​ന്നു​വെ​ന്ന്​ ബോ​ധ്യ​മാ​യ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഒ​രു​ല​ക്ഷം ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ വാ​ങ്ങാ​നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ഈ ​രീ​തി​യി​ല്‍ ന​ട​ത്താ​നും സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് നി​ര്‍ണ​യ​ത്തി​നു​ള്ള ചെ​ല​വു​കു​റ​ഞ്ഞ ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന കേ​ര​ള​ത്തി​ലും ന​ട​ത്താ​ൻ ജൂ​ണി​ൽ മെ​ഡി​ക്ക​ല്‍ ഗ​േ​വ​ഷ​ണ കൗ​ണ്‍സി​ല്‍ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

ഒ​രു പ​രി​ശോ​ധ​ന​കി​റ്റി​ന് 450 രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വ്. തൊ​ണ്ട​യി​ലെ സ്ര​വ​മെ​ടു​ത്ത് ന​ട​ത്തു​ന്ന ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ അ​ര​മ​ണി​ക്കൂ​റി​ന​കം ഫ​ല​മ​റി​യാ​നാ​കും. കോ​വി​ഡ്​ സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നാ​ണ്​ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍, പൊ​ലീ​സു​കാ​ര്‍, സാ​മൂ​ഹി​ക​സ​മ്പ​ര്‍ക്കം കൂ​ടു​ത​ലു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ന്‍ഗ​ണ​ന​വി​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഫാ​ൾ​സ്​ പോ​സി​റ്റി​വ്​ ക​ണ്ടെ​ത്തി​യ​ത്. 

കൂ​ടു​ത​ൽ പോ​സി​റ്റി​വ്​ ഫ​ല​ങ്ങ​ൾ വ​ന്ന​തോ​ടെ, തു​ട​ർ​ചി​കി​ത്സ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ആ​ർ.​ടി പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നേ​ര​ത്തേ ല​ഭി​ച്ച​ത്​ തെ​റ്റാ​യ പ​രി​ശോ​ധ​ന​ഫ​ല​മെ​ന്ന്​ ബോ​ധ്യ​മാ​യ​ത്. നി​ര​വ​ധി​പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ൾ ഇ​നി​യും വ​രാ​നു​മു​ണ്ട്.  ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ല്‍ പോ​സി​റ്റി​വ് കേ​സു​ക​ള്‍ വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്ന​ത്. അ​ത്ത​രം കേ​സു​ക​ള്‍ തു​ട​ര്‍പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ നെ​ഗ​റ്റി​വ് ആ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ഫാ​ൾ​സ്​ പോ​സി​റ്റി​വ്​ ഉ​ണ്ടാ​യാ​ലും ഫാ​ൾ​സ്​ നെ​ഗ​റ്റി​വ്​ വ​രാ​ൻ പാ​ടി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. കാ​ര​ണം ഫാ​ൾ​സ്​ നെ​ഗ​റ്റി​വ്​ ഉ​ണ്ടാ​യാ​ൽ രോ​ഗ​മി​ല്ലെ​ന്ന്​ ധ​രി​ച്ച്​ ആ ​വ്യ​ക്തി സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​ൻ കാ​ര​ണ​മാ​കും. രോ​ഗ​മു​ള്ള​വ​ര്‍പോ​ലും മു​ന്‍ക​രു​ത​ല്‍ പാ​ലി​ക്കാ​തി​രി​ക്കാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - Antigent test for covid 19-Opinion
Next Story