Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി​സ്​​ചാ​ർ​ജി​ന്​...

ഡി​സ്​​ചാ​ർ​ജി​ന്​ ഇ​നി ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​

text_fields
bookmark_border
ഡി​സ്​​ചാ​ർ​ജി​ന്​ ഇ​നി ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ആ​ർ.​ടി.​പി.​സി.​ആ​റി​ന്​​ പ​ക​രം ഇ​നി​ റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന. ഡി​സ്​​ചാ​ർ​ജ്​ പ്രോ​േ​ട്ടാ​ക്കോ​ളി​ൽ മാ​റ്റം വ​രു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.  
ആ​ർ.​ടി.​പി.​സി.​ആ​റി​നെ  അ​പേ​ക്ഷി​ച്ച്​  വേ​ഗം  പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ്​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യു​ടെ പ്ര​ത്യേ​ക​ത. ഒ​രു സാ​മ്പി​ൾ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർ.​ടി.​പി.​സി.​ആ​റി​ൽ ആ​റു​ മ​ണി​ക്കൂ​ർ വ​രെ വേ​ണം. റാ​പി​ഡ്​ ആ​ൻ​റി​ജ​നി​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കും. ​ചെ​ല​വും കു​റ​വാ​ണ്. തെ​ണ്ട​യി​ലേ​യോ മൂ​ക്കി​ലേ​യോ സ്ര​വ​മെ​ടു​ത്താ​ണ്​  ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.


എ​ടു​ക്കു​ന്ന സ്​​ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ അ​ര​മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കും. തൊ​ണ്ട, മൂ​ക്ക്​ എ​ന്നി​വ​യി​ലെ സ്ര​വം എ​ടു​ത്ത്​ ലാ​ബി​ൽ അ​യ​ച്ചാ​ണ്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. ര​ണ്ട്​ ടെ​സ്​​റ്റി​ലും ഫ​ലം പോ​സി​റ്റീ​വാ​യാ​ൽ ചി​കി​ത്സ​ക്ക്​ വി​ധേ​യ​നാ​ക്കും.  ഡി​സ്​​ചാ​ർ​ജ് സം​ബ​ന്ധി​ച്ച്​ ര​ണ്ടാം വ​ട്ട​മാ​ണ്​ പ്രോ​േ​ട്ടാ​ക്കോ​ൾ ഭേ​ദ​ഗ​തി വ​രു​ന്ന​ത്. 
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ൽ പോ​സി​റ്റി​വ് ആ​യി 10ാം ദി​വ​സം ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താം.
നെ​ഗ​റ്റി​വ് ആ​യാ​ൽ ആ​ശു​പ​ത്രി വി​ടാം. പോ​സി​റ്റി​വാ​ണെ​ങ്കി​ൽ നെ​ഗ​റ്റി​വ്​ ഫ​ലം ല​ഭി​ക്കു​ന്ന​തു വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സം ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന തു​ട​ര​ണം. ഏ​ഴു​ദി​വ​സം അ​നാ​വ​ശ്യ​യാ​ത്ര​ക​ളും സ​മ്പ​ർ​ക്ക​വും ഒ​ഴി​വാ​ക്ക​ണം.  

കാ​റ്റ​ഗ​റി -എ (​നേ​രി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ):
പോ​സി​റ്റി​വ് ആ​യി 10ാം ദി​വ​സം ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന. ഫ​ലം നെ​ഗ​റ്റി​വാ​കു​ന്ന​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 10 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, മൂ​ന്നു​ദി​വ​സ​മാ​യി ല​ക്ഷ​ണ​ങ്ങ‍ൾ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്ക് ആ​ശു​പ​ത്രി വി​ടാം.  ഏ​ഴു​ദി​വ​സം അ​നാ​വ​ശ്യ യാ​​ത്ര​ക്കും സ​മ്പ​ർ​ക്ക​ത്തി​നും വി​ല​ക്ക്. ആ​ൻ​റി​ജ​ൻ ഫ​ലം പോ​സി​റ്റി​വാ​ണെ​ങ്കി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ് ആ​യാ​ൽ ഡി​സ്ചാ​ർ​ജ്.

കാ​റ്റ​ഗ​റി -ബി (​സാ​മാ​ന്യം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ):
പോ​സി​റ്റി​വാ​യി 14ാം ദി​വ​സം ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന. നെ​ഗ​റ്റി​വാ​കു​ന്ന​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, മൂ​ന്നു​ദി​വ​സ​മാ​യി ല​ക്ഷ​ണ​ങ്ങ‍ൾ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്ക്​ ആ​ശു​പ​ത്രി വി​ടാം. ഏ​ഴു​ദി​വ​സം അ​നാ​വ​ശ്യ​യാ​ത്ര​യും സ​മ്പ​ർ​ക്ക​വും പാ​ടി​ല്ല.  പോ​സി​റ്റി​വാ​ണെ​ങ്കി​ൽ നെ​ഗ​റ്റി​വ്​ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സം പ​രി​ശോ​ധ​ന.

കാ​റ്റ​ഗ​റി- സി (​തീ​വ്ര​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ): 
രോ​ഗം സ്ഥി​രീ​ക​രി​ച്ച്​  14ാം ദി​വ​സം ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന. നെ​ഗ​റ്റി​വാ​കു​ന്ന​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, മൂ​ന്ന്​ ദി​വ​സ​ങ്ങ​ളാ​യി ല​ക്ഷ​ണ​ങ്ങ‍ൾ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്ക്​ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സ്ഥി​തി​യാ​ണെ​ങ്കി​ൽ ആ​ശു​പ​ത്രി വി​ടാം. ഏ​ഴ്​ ദി​വ​സം അ​നാ​വ​ശ്യ യാ​ത്രാ-​സ​മ്പ​ർ​ക്ക വി​ല​ക്ക്.

ആ​ൻ​റി​ജ​ൻ പോ​സി​റ്റി​വാ​യാ​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ് ആ​യാ​ൽ ഡി​സ്ചാ​ർ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Covid Update
News Summary - antigen test for discharge-kerala news
Next Story