ലൈംഗികാരോപണ കേസ്: വി.കെ. പ്രകാശിന് മുൻകൂർ ജാമ്യം
text_fieldsവി.കെ. പ്രകാശ്
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ. പ്രകാശിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവകഥാകൃത്തിന്റെ പരാതിയിലാണ് വി.കെ. പ്രകാശിനെതിരെ എസ്.ഐ.ടി കേസ് രജിസ്റ്റർ ചെയ്തത്. വി.കെ. പ്രകാശ് മുമ്പ് ഇത്തരം കുറ്റകൃത്യം ചെയ്തതായി പരാതിയില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷത്തിന്റെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വി.കെ. പ്രകാശ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആരോപണം.
സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചു എന്നായിരുന്നു വി.കെ. പ്രകാശിനെതിരെ യുവ കഥാകാരി നൽകിയ പരാതി. 2022ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് സംവിധായകൻ ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിപ്പെടാതിരിക്കാൻ അക്കൗണ്ടിേലക്ക് പണം അയച്ചുതന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

