Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

text_fields
bookmark_border
Eldos kunnappally
cancel

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് മുൻ കൂർ ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‍പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

യു​വ​തി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ കോ​വ​ളം പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ലാ​ണ്​ എ​ൽ​ദോ​സ്​ ആ​ദ്യം ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ​ വാ​ദം കേ​ൾ​ക്കാ​ൻ ജി​ല്ല കോ​ട​തി അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​ക്ക് കൈ​മാറുകയായിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ന്‍റെ പി.​ആ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ്​ പ​രാ​തി​ക്കാ​രി താ​നു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി​യ​തെ​ന്ന്​ എ​ൽ​ദോ​സ്​ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടിയിരു​ന്നു. ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തു നി​ര​സി​ച്ച​പ്പോ​ൾ പീ​ഡ​ന പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യു​മാ​ണെ​ന്നും​ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

അതേസമയം, കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. പരാതിയെ തുടർന്ന് കുന്നപ്പിള്ളി ഒളിവിലായിരുന്നു. യുവതിയെ താന്‍ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. ബലാത്സംഗക്കേസിൽ മറുപടി നൽകണമെന്ന കെ.പി.സി.സി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anticipatory bail for Eldos Kunnappilly
Next Story