ഗുണനിലവാരമില്ല; കെ.എസ്.ഡി.പിയുടെ ആന്റിബയോട്ടിക് സിറപ്പും പിൻവലിച്ചു
text_fieldsതൃശൂർ: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ (കെ.എസ്.ഡി.പി) അമോക്സിസിലിൻ ആന്റിബയോട്ടിക് സിറപ്പ് പിൻവലിച്ചു. ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെത്തുടർന്നാണ് അമോക്സിസിലിൻ മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് നിരോധിച്ചത്.
X70002, 08/2020, 01/2022,X70004, 08/2020, 07/2022 ബാച്ച് മരുന്നുകളാണ് പരിശോധന നടത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ല ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് ഡ്രഗ്സ് വിഭാഗം അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ കെ.എസ്.ഡി.പിയുടെ മൂന്നു കോടിയിലേറെ രൂപയുടെ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മടക്കിയിട്ടുണ്ട്. 50ലേറെ ബാച്ച് മരുന്നുകളാണ് ഇങ്ങനെ മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

