സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം നടപ്പാക്കുന്നതിൽ കേരളം പരാജയം
text_fieldsതിരുവനന്തപുരം: സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച. ആഭ്യന്തരവകുപ്പിേൻറതാണ് ഇൗ കണ്ടെത്തൽ. നിയമം നടപ്പാക്കുന്നതിൽ പൊലീസ്, ജയിൽവകുപ്പ് ഉദ്യോഗസ്ഥർ മതിയായ ശ്രമം നടത്തുന്നില്ലെന്നും അതിനാലാണ് കുറ്റകൃത്യങ്ങൾ വർധിക്കുകയും തുടരുകയും ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.
ഇൗ കണ്ടെത്തലിനെ തുടര്‍ന്ന് െപാലീസ്, ജയില്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ പരിശീലനം നല്‍കും. തൃശൂരിലെ പൊലീസ് അക്കാദമിയില്‍ നടക്കുന്ന ഏകദിന പരിശീലനത്തിന് ഉദ്യോഗസ്ഥരെ അയക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ജി.പി േലാക്നാഥ് ബെഹ്റ, ജയില്‍ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവര്‍ക്ക് നിർദേശം നൽകി. കണ്ണൂര്‍, വിയ്യൂർ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളിലെ ഒമ്പത് ഉദ്യോഗസ്ഥരെയാണ് പരിശീലനത്തിന് അയക്കുന്നത്. അതിന് പുറമെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന 20ഒാളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും.
സാമൂഹികവിരുദ്ധ ശല്ല്യം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഇൗ നിയമം നടപ്പാക്കിയത്. വർഷങ്ങൾക്ക് മുമ്പ് ഇൗ നിയമം കൊണ്ടുവന്നപ്പോൾ കുറേപ്പേരെ കരുതൽ തടങ്കലിൽ െവച്ചിരുന്നു. പിന്നീട്, ചെറിയ കേസിൽ പിടിക്കപ്പെടുന്ന ആളുകൾക്കെതിരെയും ഇൗ നിയമം ചുമത്തി. ഇത്തരത്തിലുള്ളവരുടെ പട്ടിക പൊലീസ് തയാറാക്കിനൽകിയെങ്കിലും ജില്ലാ ഭരണനേതൃത്വം പലപ്പോഴും അത് നിരാകരിച്ചു. അതിനെ തുടർന്ന് ജയിലിൽ കഴിയേണ്ട പല സാമൂഹികവിരുദ്ധരും പുറത്ത് സ്വൈര വിഹാരം നടത്തുന്ന സാഹചര്യവുമുണ്ടായി. അതിനാൽ ഇപ്പോൾ സംസ്ഥാനത്ത് സാമൂഹികവിരുദ്ധ ശല്യം വർധിച്ച തോതിലാണ്.
കൊലപാതകത്തിന് പുറമെ മയക്കുമരുന്ന്, മദ്യം എന്നിവയുടെ വ്യാപനവും സംസ്ഥാനത്ത് വർധിക്കുന്നു. സ്ഥിരമായി ഇൗ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഇൗ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ െവക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. മറ്റ് കേസുകളിലെ പ്രതികളെ പരിഗണിക്കുന്ന രീതിയിൽ ജയിലിൽ ഇവരെ പരിഗണിക്കരുതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ, ജയിലുകളിൽ അവർക്ക് വി.െഎ.പി പരിഗണന ലഭിക്കുന്ന സാഹചര്യവുമുണ്ട്. അടുത്തകാലത്തായി സംസ്ഥാനത്ത് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിദേശ വനിത ലിഗ സ്കോള്മാെൻറ കൊലപാതകവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിന് പുറമെ, നിരവധി വിധ്വംസക പ്രവർത്തനങ്ങളും േകരളത്തിൽ നടക്കുന്നുണ്ട്. ഇൗ സാഹചര്യങ്ങൾ പരിഗണിച്ച് നിയമം നടപ്പാക്കുന്നതിൽ പൊലീസ്, ജയിൽ വകുപ്പുകൾക്ക് ഗുരുതര വീഴ്ച സംഭവിക്കുന്നുവെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
