രാജ്യവിരുദ്ധ പ്രസംഗം ആരോപിച്ച് അബ്ദുൽ വഹാബ് എം.പിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്
text_fieldsനിലമ്പൂർ: പി.വി. അബ്ദുൽ വഹാബ് എം.പി അബൂദബിയിൽവെച്ച് രാജ്യവിരുദ്ധ പ്രസംഗം നടത്തിയെന്നും എം.പി മാപ്പ് പറയണമെന്നും ആവശ‍്യപ്പെട്ട് യുവമോർച്ച നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി വഹാബിെൻറ നിലമ്പൂരിലെ വസതിയിലേക്ക് മാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു മാർച്ച്. വീടിന് സമീപം കെ.എൻ.ജി റോഡിൽ വൻ പൊലീസ് സംഘം മാർച്ച് തടഞ്ഞു. മാർച്ചിൽ പ്രവർത്തകർ പൊലീസുമായി ചെറിയ ഉന്തും തള്ളുമുണ്ടായി.
യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. എം.പി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നും ദേശീയവിരുദ്ധ നിലപാട് സ്വീകരിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ ജീവിതചരിത്രം ആസ്പദമാക്കി രചിച്ച പുസ്തക പ്രകാശന ചടങ്ങിൽ വിദേശ പ്രതിനിധികളും നയതന്ത്ര പ്രതിനിധിയും അടങ്ങിയ വേദിയിലാണ് വിവാദ പ്രസംഗം നടത്തിയതെന്നും ഇത് ഗൗരവമേറിയതാണെന്നും പ്രകാശ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
