വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ശൃംഖല ചൊവ്വാഴ്ച
text_fieldsതിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ ചൊവ്വാഴ്ച ലഹരിവിരുദ്ധ ശൃംഖലകൾ തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സമാപന ദിവസമാണ് ലഹരിവിരുദ്ധ ശൃംഖലകൾ തീർക്കുന്നത്.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പിരപാടിയിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെയാണ് ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ പരിപാടി ആരംഭിക്കും. ലഹരി വിരുദ്ധ ശൃംഖലയ്ക്കും ലഹരി വിരുദ്ധ പ്രതിജ്ഞക്കും ശേഷമാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി. മന്ത്രി വി. ശിവൻകുട്ടിയാണ് ഗാനം പുറത്തിറക്കിയത്. കവി പ്രഭാവർമ്മയുടേതാണ് ഗാനത്തിന്റെ വരികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ ഗാനം കേൾപ്പിക്കും.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ കെ. ബാബു, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വി. എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

