ലഹരി വിരുദ്ധ ശൃംഖല ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെ
text_fieldsതിരുവനന്തപുരം : നവംബർ ഒന്നിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി.ശിവൻകുട്ടിയുടെയും ജി.ആർ. അനിലിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. കിഴക്കേകോട്ട ഗാന്ധി പാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയാണ് ലഹരി വിരുദ്ധ ശൃംഖല.
നഗരത്തിലെ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ ശൃംഖലയുടെ ഭാഗമാകും. പരിപാടിയോടനുബന്ധിച്ച് സ്കൂൾ, കോളജ് അധികൃതരുടെയും വിദ്യാർത്ഥി സന്നദ്ധ സേവന സംഘടനകളുടെയും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളുടെയും യുവജന ക്ലബ്ബുകളുടെയും പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കും. വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.
മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ രക്ഷാധികാരികളും മേയർ ആര്യ രാജേന്ദ്രൻ ചെയർപേഴ്സണും കലക്ടർ ജെറോമിക് ജോർജ് വൈസ് ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി, തൊഴിൽ വകുപ്പ് ഡയറക്ടർ ട്രെയിനിങ് ടി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ കൺവീനർമാരും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ സി.എ സന്തോഷ്, എം.കെ ഷൈൻ മോൻ , കോളജ് വിദ്യാഭ്യാസം അഡീഷണൽ ഡയറക്ടർ ജ്യോതിരാജ്, സാങ്കേതിക വിദ്യാഭ്യാസം ജോയിന്റ് ഡയറക്ടർ ബീന എന്നിവർ ജോയിന്റ് കൺവീനർമാരും ആണ്.
മന്ത്രിമാരെ കൂടാതെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ ജെറോമിക് ജോർജ്, വിവിധ വകുപ്പ് മേധാവികൾ,സ്കൂൾ, കോളജ് ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

