Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം ഞായറാഴ്ച രാവിലെ ഏഴിന്

text_fields
bookmark_border
ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം ഞായറാഴ്ച രാവിലെ ഏഴിന്
cancel

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ഞായറാഴ്ച രാവിലെ നടക്കും. കവടിയാര്‍ പാര്‍ക്ക് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം രാവിലെ ഏഴിന് വി.കെ പ്രശാന്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഓട്ടത്തില്‍ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡന്‍റ്പോലീസ് കേഡറ്റും ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓട്ടം സമാപിക്കുമ്പോള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anti-drug awareness: Police rally at 7 am on Sunday
Next Story