പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മണവാളൻ പ്ലക്കാർഡുമായി ഒട്ടകപ്പുറത്ത്
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഒരു കൈയിൽ ഇന്ത്യൻ ഭരണഘടനയും മറുകൈയിൽ പ്ലക്കാർഡു മേന്തി ഒട്ടകപ്പുറത്തേറിയാണ് ബാലരാമപുരം സ്വദേശി ഹാജ നിക്കാഹ് വേദിയിലെത്തിയത്.
വരൻെറ സുഹൃത്തുക്കളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി ഒപ്പം ചേർന്നേതാടെ നിക്കാഹും പ്രതിഷേധവും ജനശ്രദ്ധ നേടി. അര കിലോമീറ്ററോളമാണ് പ്ലക്കാർഡ് കൈയിലേന്തി മണവാളൻ ഒട്ടകപ്പുറത്തിരുന്നത്. ഒരേ വേഷത്തിൽ ഒരേ ശബ്ദത്തിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന മുദ്രാവാക്യം മുഴക്കിെകാണ്ട് വരനെ അനുഗമിച്ച സുഹൃത്തുക്കൾ നിക്കാഹും പ്രതിഷേധവും ഒരേപോലെ ആഘോഷമാക്കി.
നവവധുവിന് ഇസ്ലാമിക ആചാരപ്രകാരമുള്ള മഹറിനൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ മലയാള പരിഭാഷ കൂടി നല്‍കിയ ശേഷമാണ് ഹാജ നിക്കാഹ് ചടങ്ങ് പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
