പൗരത്വ നിയമം: എം.ജി സർവകലാശാല യൂനിയൻ പ്രമേയം
text_fieldsകോട്ടയം: പൗരത്വ ഭേദഗതി നിയമത്തിൽ എം.ജി സർവകലാശാല യൂനിയൻ പ്രമേയം പാസാക്കി. ഇന്ത്യ ൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ തത്ത്വങ്ങളുടെ ലംഘനമാണ് നിയമം. മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നതിൽ മതരാഷ്ട്ര സമീപനമാണ് തെളിഞ്ഞുകാണുന്നത്.
ഇത് ഭരണഘടന മൂല്യങ്ങൾക്കെതിരാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും നിയമം റദ്ദാക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സർവകലാശാല വിദ്യാർഥി യൂനിയൻ ജനറൽ കൗൺസിൽ ഐകകണ്േഠ്യന പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. യൂനിയൻ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് അബ്ബാസ് പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ അമൽരാജ് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
