You are here

ആന്തൂരിലെ പ്രവാസിയുടെ മരണം: നാല്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തു

12:55 PM
20/06/2019
pk-shyamala

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഒാ​ഡി​റ്റോ​റി​യ​ത്തി​ന്​ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന​ത്​ വൈ​കി​യ​തി​ൽ മ​നം​നൊ​ന്ത്​ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​ക്കാ​ർ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ചീ​ഫ്​ ടൗ​ൺ പ്ലാ​ന​ർ (വി​ജി​ല​ൻ​സ്), ന​ഗ​ര​കാ​ര്യ ഉ​ത്ത​ര​മേ​ഖ​ല ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ പ്ര​ത്യേ​കം അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്ന്​ ത​ദ്ദേ​ശ​വ​കു​പ്പ്​ മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഗി​രീ​ഷ്, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ കെ. ​ക​േ​ല​ഷ്, ഫ​സ്​​റ്റ്​ ഗ്രേ​ഡ്​ ഒാ​വ​ർ​സി​യ​ർ​മാ​രാ​യ ടി. ​അ​ഗ​സ്​​റ്റി​ൻ, ബി. ​സു​ധീ​ർ എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കെ​ട്ടി​ട നി​ർ​മാ​ണ​ച​ട്ട​ങ്ങ​ളി​ൽ വീ​ഴ്​​ച ഉ​ണ്ടാ​യോ, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​ന്നോ, ഭ​ര​ണ​പ​ര​മാ​യ വീ​ഴ്​​ച​യു​ണ്ടാ​യോ എ​ന്നീ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്​ 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണം. 

കെ​ട്ടി​ട നി​ർ​മാ​ണ ഉ​ട​മ​സ്ഥ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ​ ചി​ല ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ അ​ദാ​ല​ത്​ ന​ട​ത്തും. കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ളി​ൽ ത​ദ്ദേ​ശ​വ​കു​പ്പ്​ മ​ന്ത്രി​ത​ന്നെ പ​െ​ങ്ക​ടു​ക്കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്​​ച​യു​ണ്ടാ​യെ​ന്ന്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. 
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റും ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കാ​ൻ അ​നാ​വ​ശ്യ കാ​ല​താ​മ​സ​മു​ണ്ടേ​യെ​ന്ന്​ പ​രി​ശോ​ധി​ക്കും. അ​പേ​ക്ഷ​യി​ന്മേ​ലു​ള്ള ഫ​യ​ൽ നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക്​ കാ​ണാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ൽ ത​ദ്ദേ​ശ​വ​കു​പ്പി​​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ന്ത്രി​യോ​ട്​ നേ​രി​ട്ട്​​ കാ​ര്യം ധ​രി​പ്പി​ക്കാ​നു​ള്ള ‘​േഫാ​ർ ദ ​പീ​പി​​ൾ’ പോ​ർ​ട്ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ 2.45 ല​ക്ഷം കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ആത്മഹത്യക്ക്​ കാരണം​ ശ്യാമളയുടെ നിലപാടാണോയെന്ന്​ അന്വേഷണത്തിലേ വ്യക്തമാവൂ -മന്ത്രി
തിരുവനന്തപുരം: ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയുടെ നിലപാടാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന ആരോപണം പൊലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്ന്​ മന്ത്രി എ.സി. മൊയ്​തീൻ. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. രാഷ്​ട്രീയനേതൃത്വം സംഭവത്തില്‍ ഇടപെട്ടതായി അറിയില്ല. ആത്മഹത്യ നിര്‍ഭാഗ്യകരമാണ്​. 

സെക്രട്ടറിയാണ് കെട്ടിട നിർമാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടത്. വ്യവസായിയുടെ പുതിയ കെട്ടിടത്തി​​​െൻറ പാര്‍ക്കിങ്​ ദൂരപരിധി സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. എന്നാലും, അത്​ പരിഹരിച്ച് പെര്‍മിറ്റ് നല്‍കാമെന്ന് അസിസ്​റ്റൻറ്​ എൻജിനീയര്‍ കുറിപ്പെഴുതിയിരുന്നു. അത്​ നല്‍കുന്നതില്‍ ഒരു മാസത്തോളം കാലതാമസമുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വില്ലകള്‍ക്ക് മുമ്പ്​ പെര്‍മിറ്റ് നല്‍കിയിരുന്നു. അതിനാല്‍ സ്ഥിരവിരോധം അദ്ദേഹത്തോട് ഉണ്ടായിരുന്നെന്ന് പറയാനാകില്ല -മന്ത്രി പറഞ്ഞു. 

സർക്കാർ നടപടി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പ്രഖ്യാപിച്ചതിൽ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. മന്ത്രിയുടെ വാർത്തസമ്മേളനത്തിന്​ മുമ്പുതന്നെ മൂന്ന്​ ഉദ്യോഗസ്ഥരെ സസ്​​പെൻഡ്​ ചെയ്​തെന്ന്​​ ജയരാജൻ കണ്ണൂരിൽ പറഞ്ഞു​. ജില്ല സെക്രട്ടറി പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല. സര്‍ക്കാര്‍ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം മൂന്നുപേരുടെ സസ്‌പെന്‍ഷനാണ്​ പറഞ്ഞത്. അത്​ ശരിയല്ല. നാലുപേരെ സസ്‌പെന്‍ഡ്​ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Loading...
COMMENTS