Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്തൂർ: ലോക കേരള സഭ...

ആന്തൂർ: ലോക കേരള സഭ വൈസ്​ ചെയർമാൻ സ്ഥാനം ചെന്നിത്തല രാജി​െവച്ചു

text_fields
bookmark_border
ആന്തൂർ: ലോക കേരള സഭ വൈസ്​ ചെയർമാൻ സ്ഥാനം ചെന്നിത്തല രാജി​െവച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ട്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ഷേ​ധാ​ത്​​മ​ ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ലോ​ക കേ​ര​ള സ​ഭ​യു​ടെ വൈ​സ്​ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വെ​ച്ച​താ​യി പ്ര ​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ത്ത്​ ഉ​ട​ൻ മു​ ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റും. ലോ​ക കേ​ര​ള സ​ഭ​യി​ലെ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​ന്ന കാ​ര്യം യു.​ഡി.​എ​ഫ്​ എം.​ എ​ൽ.​എ​മാ​ർ യോ​ഗം​ചേ​ർ​ന്ന്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ എം.​കെ. മു​നീ​റും അ​റി​ യി​ച്ചു. ആ​ത്മ​ഹ​ത്യ​ചെ​യ്​​ത സാ​ജ​ൻ സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ ര​ക്ത​സാ​ക്ഷി​യാ​ണെ​ന്ന്​ ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വം ന​ർ​ക്കോ​ട്ടി​ക്​ ഡി​വൈ.​എ​സ്.​പി അ​ല്ല അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം പ​റ​യും​പോ​ലെ റി​പ്പോ​ർ​ട്ട്​ എ​ഴു​തി​ക്കി​ട്ടു​ന്ന​തി​നാ​ണ്. ഇ​വി​ടം ഭ​രി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​ന്​ പ​ക​രം പാ​ർ​ട്ടി​യാ​ണ്. ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ശ്യാ​മ​ള​ക്കെ​തി​രെ പ്രേ​ര​ണാ​കു​റ്റ​ത്തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ൽ സെ​​ക്ര​ട്ട​റി സ​ർ​വാ​ധി​കാ​രി​യാ​ണെ​ന്ന്​ പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക്​ നാ​ണ​മി​ല്ലേ​യെ​ന്ന്​ ചോ​ദി​ച്ച എം.​കെ. മു​നീ​ർ, ലൈ​സ​ൻ​സ്​ ന​ൽ​കേ​ണ്ടെ​ന്ന്​ സെ​ക്ര​ട്ട​റി ഒ​റ്റ​ക്ക്​ തീ​രു​മാ​നി​ച്ചു​വെ​ന്ന്​ പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞു.

ഗൾഫിൽ കൂട്ടരാജി
ദു​ബൈ: ലോ​ക കേ​ര​ള സ​ഭ​യി​ൽ നി​ന്ന്​ കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളു​െ​ട കൂ​ട്ട​രാ​ജി. പ്ര​വാ​സി താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​രോ​പി​ച്ച്​ സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ പ​ദ​വി പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല രാ​ജി​വെ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ, സൗ​ദി, ബ​ഹ്​​ൈ​റ​ൻ, ഒ​മാ​ൻ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​ക​ളും രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ൻ​കാ​സ്​ യു. ​എ. ഇ ​പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​ൽ, കു​വൈ​ത്ത്​ ഒ.​ഐ.​സി​സി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, സൗ​ദി​ ഒ.​െ​എ.​സി.​സി നേ​താ​വ്​ കെ.​എം. ഷെ​രി​ഫ് കു​ഞ്ഞ്, ഒ.െ​എ.​സി.​സി ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ രാ​ജു ക​ല്ലും​പു​റം എ​ന്നി​വ​രാ​ണ്​ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.
ഖ​ത്ത​റി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​യും ഉ​ട​നെ രാ​ജി​വെ​ക്കു​മെ​ന്ന​റി​യു​ന്നു. എ​ന്നാ​ൽ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ നി​ന്ന്​ ശ​ക്​​ത​മാ​യ പ്രാ​തി​നി​ധ്യ​മു​ള്ള മു​സ്​​ലിം ലീ​ഗ്​ അം​ഗ​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anthoor sajan suicide
News Summary - anthoor sajan suicide
Next Story