സാജെൻറ സഹോദരനെ ഹരജിയിൽ കക്ഷിചേർത്തു
text_fieldsകൊച്ചി: കണ്ണൂർ ആന്തൂരിൽ പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധ പ്പെട്ട് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിൽ സഹോദരനെ ഹൈകോടതി കക്ഷിചേർത്തു. തന് നെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത് പാറയിൽ നൽകിയ ഹരജി ചീഫ് ജസ്റ്റിസ ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.
നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ചെയർമാനടക്കം ഭരണസമിതിയിലുള്ളവർക്കും സഹോദരനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിൽ കുറ്റകരമായ പങ്കുണ്ടെന്നും ഇത് ബോധ്യപ്പെടുത്താൻ കക്ഷിചേർക്കണമെന്നുമായിരുന്നു ശ്രീജിത്തിെൻറ അപേക്ഷ.
അതേസമയം, കക്ഷിചേരാൻ കൊല്ലം സ്വദേശികളായ തൊടിയിൽ രാജേന്ദ്രൻ, സി.എ. പയസ് എന്നിവർ നൽകിയ ഹരജികൾ അനാവശ്യമെന്ന് പറഞ്ഞ് കോടതി തള്ളി.
സാജെൻറ മരണവും അതുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ട കാരണങ്ങളും സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനാണ് സ്വമേധയാ സ്വീകരിച്ച ഹരജിയുടെ ആദ്യപരിഗണനയെന്ന് കോടതി പറഞ്ഞു.
കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോയെന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. രാഷ്ട്രീയ ചളി വാരിയെറിയലുകൾക്ക് ഈ ഹരജി ഉപയോഗപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
