അറുതി വേണം ആന്തൂർ മോഡലിന്
text_fieldsപ്രവാസി വ്യവസായി സാജൻ പാറയിലിന് നേരിടേണ്ടിവന്നതിന് സമാനമായ അനുഭവം പറയുക യാണ് പ്രവാസി ദമ്പതികളായ കണ്ണൂർ പന്നേൻപാറ റോഡിൽ ‘ശ്രീവത്സ’ത്തിൽ ആശാലതയും വത്സനു ം. കണ്ണൂർ കോർപറേഷനെതിരെയാണ് ഇവരുടെ പരാതി. മൂന്നു കോടി രൂപ ചെലവിട്ട് നിർമിച്ച ഷ ോപ്പിങ് കോംപ്ലക്സിെൻറ പണി പൂർത്തീകരിച്ച് നാലു വാർഷമായിട്ടും അനുമതി നൽകാൻ കോർപറേഷൻ തയാറായിട്ടില്ലെന്ന് ഇവർ പറയുന്നു.
ആത്മഹത്യയെക്കുറിച്ച് ചിന്തിച ്ചുപോകുന്ന അവസ്ഥയിലാണ് തങ്ങളെന്ന് ഇവർ പറഞ്ഞു. 30 വർഷത്തോളം അബൂദബിയിൽ അധ്യാപി കയായിരുന്നു ആശാലത. അവിടെ സ്വകാര്യ കമ്പനിയിലായിരുന്നു വത്സൻ. ഇരുവരുടെയും പ്രവാസ ത്തിെൻറ നീക്കിയിരിപ്പും ബാങ്ക് വായ്പയും ചേർത്താണ് പൊടിക്കുണ്ടിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. 2011ൽ നിർമാണ അനുമതിക്ക് അപേക്ഷ നൽകി. 2012ൽ അനുമതി ലഭിച്ചു. 2016ൽ പണി പൂർത്തിയാക്കി. കെട്ടിടനമ്പർ ലഭിക്കുന്നതിനും ഉടമസ്ഥാവകാശരേഖ ലഭിക്കുന്നതിനുമായി 2016 മാർച്ചിൽ അപേക്ഷ നൽകി. പരിശോധനക്ക് വന്നവർ പല കുരുക്കുകൾ പറഞ്ഞു. കണ്ണൂർ കോർപറേഷൻ ഒാഫിസിൽ പലകുറി കയറിയിറങ്ങി.
എന്താണ് പ്രശ്നമെന്ന് കൃത്യമായ മറുപടിപോലും ലഭിച്ചില്ല. ഒടുവിൽ, മൂന്നു കൊല്ലത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് നമ്പർ തരാതിരിക്കാനുള്ള കാരണം വിശദീകരിച്ച് മറുപടി കിട്ടിയത്. നമ്പർ ലഭിക്കുന്നതിന് വരുത്തേണ്ട മൂന്നു മാറ്റങ്ങൾ ഉദ്യോഗസ്ഥർ നിർദേശിച്ചത് പൂർത്തിയാക്കി അേപക്ഷ നൽകി കാത്തിരിക്കുകയാണ് ഇൗ വൃദ്ധദമ്പതികൾ. കൈക്കൂലി നൽകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് വിശ്വസിക്കുന്നതായി ആശാലത പറയുന്നു. ‘‘ഞങ്ങളുടെ സ്വപ്നമായിരുന്നു അപ്സര ആർക്കേഡ് എന്ന ആ കോംപ്ലക്സ്. അതിപ്പോൾ കാടുകയറിക്കിടക്കുകയാണ്. അത് കാണാൻ വയ്യ. മൂന്നു വർഷമായി ആ വഴി പോയിട്ടില്ല. കണ്ടുനിൽക്കാനുള്ള മനക്കരുത്ത് ഞങ്ങൾക്കില്ല’’ -ഇരുവരും പറഞ്ഞു.
അനുമതി കാത്ത് പതിനായിരത്തിലേറെ കെട്ടിടങ്ങൾ
കെ.ടി. വിബീഷ്
കോഴിക്കോട്: പതിനായിരത്തിലധികം കെട്ടിടങ്ങളാണ് ഒക്യുപൻസി സർട്ടിഫിക്കറ്റ് (താമസ അനുമതിപത്രം) ലഭിക്കാതെ സംസ്ഥാനത്ത് അനാഥമായി കിടക്കുന്നത്. അംഗീകരിക്കപ്പെട്ട പ്ലാനിൽനിന്ന് നിർമാണത്തിൽ നേരിയ നേരിയ വ്യത്യാസം വന്നതാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോർപറേഷനുകളിലുൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഇത്രയും കെട്ടിടങ്ങളുള്ളത്. ആന്തൂർ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നടത്തിയ പരിശോധനയിലാണ് ഇത്രയധികം കെട്ടിടങ്ങൾ വെറുതെ കിടക്കുന്നതായി കണ്ടെത്തിയത്. അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ കെട്ടിട ഉടമകൾ ഒാഫിസുകൾ കയറിയിറങ്ങുകയാണ്.
അങ്ങാടികളിൽ ചെറിയ കെട്ടിടങ്ങളുണ്ടാക്കുന്ന സാധാരണക്കാരിലേറെയും കച്ചവടക്കാരിൽനിന്ന് മുൻകൂർ അഡ്വാൻസ് വാങ്ങിയാണ് നിർമാണം നടത്തുന്നത്. നിശ്ചിത സമയപരിധിക്കകം നിർമാണം പൂർത്തിയായാലും നേരിയ പ്രശ്നങ്ങളുടെ പേരിൽ കെട്ടിടത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാതാകുന്നതോടെ കടമുറികൾ കൈമാറാൻ കഴിയാതെ വരുന്നു. അതോടെ പലരും സാമ്പത്തിക ഞെരുക്കത്തിൽപെടുകയാണ്. റോഡിൽനിന്ന് നിശ്ചിത അകലം വിടുന്നതിൽ പത്തും ഇരുപതും സെ.മീറ്ററിെൻറ കുറവുണ്ടാവുക, മൊത്തം വിസ്തീർണത്തിൽ േനരിയ വ്യത്യാസം തുടങ്ങിയ ചെറിയ കാര്യങ്ങളിൽപോലും ഉദ്യോഗസ്ഥർ പിടിവാശികാട്ടുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത് എന്നാണ് പഞ്ചായത്ത് പ്രസിഡൻറുമാർ പറയുന്നത്. കെട്ടിട നിർമാണ ചട്ടത്തിൽ നേരിയ ഇളവുപോലും അനുവദിക്കുന്നതിന് അധികാരമില്ലാത്തതും തദ്ദേശ സ്ഥാപനങ്ങളെ പ്രതിക്കൂട്ടിലാക്കുന്നു.
ചട്ടത്തിൽ ഇളവനുവദിക്കാൻ അധികാരമില്ലാത്തതിനാൽ വകുപ്പുതല നടപടി ഭയന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഫയൽ മാറ്റിവെക്കും. ഒക്യുപൻസി കിട്ടാതാവുന്നതോടെ വൈദ്യുതി, െവള്ളം കണക്ഷൻ ലഭിക്കുന്നില്ലെന്നു മാത്രമല്ല കെട്ടിടത്തിൽ സ്ഥാപനം തുടങ്ങുന്നതിന് ലൈസൻസും വായ്പയും അനുവദിക്കില്ല. കെട്ടിട നിർമാണ ചട്ടത്തിൽ ഇളവുകൾ അനുവദിക്കാമോ എന്ന് പരിശോധിക്കാൻ തദ്ദേശ സ്ഥാപന തലത്തിൽ സംവിധാനമില്ലെന്നും ഇതാണ് നേരിയ പ്രശ്നങ്ങളുടെ പേരിൽപോലും കോടികൾ ചെലവഴിച്ച് നിർമിച്ച െകട്ടിടം ഉപയോഗശൂന്യമായി കിടക്കാൻ കാരണമെന്നും പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി വിശ്വംഭര പണിക്കർ പറഞ്ഞു.
ഉടമകളുടെ ഭാഗം കേട്ട് ന്യായമെങ്കിൽ നടപടിയെടുക്കാൻ സർക്കാർതലത്തിൽ ഏജൻസിയെ നിയമിച്ചാൽ ഒരുപരിധിവരെ പ്രശ്നത്തിന് പരിഹാരമാകും. ആന്തൂരിലെ ദുരനുഭവത്തിെൻറ പശ്ചാത്തലത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ വിഷയം മന്ത്രി എ.സി. മൊയ്തീെൻറ ശ്രദ്ധയിൽപെടുത്തുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
