സതീശനെ ആദ്യമായി തോൽപിച്ച ആലപ്പുഴക്കാരൻ ആന്‍റണി എം. ജോണി
text_fieldsപ്രഥമ എം.ജി യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ വി.ഡി. സതീശനെ തോൽപിച്ച ആന്‍റണി എം. ജോൺ സൗഹൃദസംഭാഷണത്തിൽ (ഫയൽചിത്രം)
ആലപ്പുഴ: എം.ജി. സർവകലാശാല പ്രഥമ തെഞ്ഞെടുപ്പില്‍ വി.ഡി. സതീശനെ ആദ്യമായി തോൽപിച്ച ആലപ്പുഴക്കാരനാണ് ആന്‍റണി എം. ജോൺ. 41 വർഷം മുമ്പ് കൊച്ചി തേവര എസ്.എച്ച് കോളേജില്‍ കെ.എസ്.യുവിനെ പ്രതിനീധീകരിച്ച് യൂനിയൻ ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച ബിരുദ വിദ്യാർഥിയായ വി.ഡി. സതീശനെയാണ് ചങ്ങനാശ്ശേരി എസ്.ബി കോളജ് പി.ജി. വിദ്യാർഥിയായ ആന്‍റണി എം. ജോൺ തോൽപിച്ചത്.
എം.ജി യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള 58 കോളേജില്‍നിന്ന് 115 കൗണ്‍സിലർമാരാണ് അന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. വി.ഡി. സതീശന് വേണ്ടി കെ.എസ്.യു നേതാക്കളായ ജോസഫ് വാഴക്കനും സി.കെ. ജീവനും അജയ് തറയിലും ആൻറണി എം. ജോണിനായി കെ.എസ്.സി പ്രസിഡൻറ് ഡിജോ കാപ്പനും എസ്.എഫ്.ഐ പ്രസിഡൻറ് വി. ശിവൻകുട്ടിയുമാണ് മുന്നണി സംവിധാനത്തിന് നേതൃത്വം നല്‍കിയത്. ആന്‍ററണി എം. ജോണിന് 62ഉം വി.ഡി. സതീശന് 53ഉം വോട്ട് ലഭിച്ചു.
ആൻറണി എം. ജോണ്‍ എം.ജി യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി. ജനറല്‍ കൗണ്‍സിലില്‍ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവുമായി. 1985 മാർച്ച് ഒന്നിനായിരുന്നു പ്രഥമ തെരെഞ്ഞെടുപ്പ് കെ.എസ്.സി-എസ്.എഫ്.ഐ സംഖ്യം സ്ഥാനാർഥിയായി ആന്‍ററണി എം. ജോൺ മത്സരിച്ചത്. അന്ന് കെ.എസ്.യു ഒറ്റക്കാണ് മത്സരിച്ചത്. സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വി.ഡിയുമായി സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

