സർക്കാറിൽനിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫിസ് നടപടികൾ ലളിതമാക്കാനും വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ ഓഫിസുകളിൽനിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേദനങ്ങളിലും മറുപടി 'ഇ-മെയിൽ വഴി മാത്രം മതി' എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം മറുപടി അയച്ചാൽ മതിയാകും. തപാൽ മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.
ഇ-മെയിൽ മുഖേന മറുപടി നൽകുമ്പോൾ 'ഇ-മെയിൽ മുഖേന' (By e-mail) എന്ന് മറുപടി കത്തിൽ രേഖപ്പെടുത്തി ഔദ്യോഗിക മേൽവിലാസത്തിൽനിന്നുതന്നെ മറുപടി അയക്കണം. അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

