രോഗികളുടെ കണ്ണീരൊപ്പാൻ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറുന്നു
പെരുമ്പിലാവ്: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കാരുണ്യഹസ്തവുമായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 4,36,000 രൂപ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഡോ. നജീബ് മുഹമ്മദ്, പ്രിൻസി പ്പൽ സാജിത റസാക്ക് എന്നിവരിൽനിന്ന് കൊച്ചി മാധ്യമം അഡ്‌മിൻ എക്‌സിക്യൂട്ടിവ് കെ.എസ്. അ ബ്ദുൽ കരീം, ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ, ഹെൽ ത്ത് കെയർ എക്‌സിക്യൂട്ടിവ് അംഗം ടി.എം. കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.
ചീഫ് മെൻ്റർ സനു സലിം, ജൂനിയർ പ്രിൻസിപ്പൽമാരായ ഫരീദ ഇ. മുഹമ്മദ്, കെ.ആർ. രവ്യ, എം.എം. ഷബിത, എം.കെ. നിമ്മി, വി. ഷക്കീബ്, സലീന കാദർ, ബബിത ഉണ്ണികൃഷ്ണൻ, വിദ്യാർഥികളായ ഫാത്തിമ ഹൈഫ, മിയാസ് മുസ്‌തഫ, മുഹമ്മദ് ഷഹൽ, ഹാദിയ ഫൈസൽ എന്നിവർ പങ്കെടുത്തു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും മാധ്യമത്തിന്റെ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

