Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

text_fields
bookmark_border
ഇന്നലെ കണ്ണൂരിൽ 56 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു
Stray dog ​​attack
cancel

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 11 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂർ നഗരമധ്യത്തിൽ 56 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്.

കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങൾക്കായി രാവിലെ മുതൽ നഗരത്തിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. കുടയും ബാഗും ഉപയോഗിച്ച് പ്രതിരോധിച്ചവർക്കും രക്ഷയുണ്ടായില്ല.

ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. രാവിലെ പരാക്രമം തുടങ്ങിയ നായ് ഉച്ചക്കു ശേഷവും പലയിടങ്ങളിലായി ആളുകളെ ആക്രമിച്ചു. നായെ ചൊവ്വാഴ്ച വൈകീട്ടോടെ ചത്ത നിലയിൽ കണ്ടെത്തി.

നാ​യ്ക്ക് പേ​യി​ള​കി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ നാ​യ്ക്കളെ ക​ടി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും തെ​രു​വു​നാ​യ്ക​ൾ ത​മ്പ​ടി​ക്കു​ക​യാ​ണ്. നേ​ര​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ര​വ​ധി പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ചി​രുന്നു.

ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​ തി​രി​യു​ന്ന നാ​യ്ക്കളെ നി​യ​ന്ത്രി​ക്കാ​നാ​യി അ​ധി​കൃ​ത​ർ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​വ​ർ

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി നീ​ർ​ക്ക​ട​വി​ലെ അ​വ​നീ​ത് (16), ഫോ​ർ​ട്ട് റോ​ഡ് ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ കൂ​ത്തു​പ​റ​മ്പി​ലെ സി​ബി​ൻ (32), മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ നാ​സ​ർ(63), ത​ളി​പ്പ​റ​മ്പി​ലെ ഗ​ണേ​ഷ് കു​മാ​ർ (55), കാ​ങ്കോ​ലി​ലെ വി​ജി​ത്ത് (33), ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ് (35), മു​ണ്ടേ​രി​യി​ലെ റാ​ഷി​ദ (22), അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ റ​ജി​ൽ (19), എ​സ്.​ബി.​ഐ ജീ​വ​ന​ക്കാ​ര​ൻ ര​ജീ​ഷ് (39), എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​വി​കു​മാ​ർ (40).

ക​ണ്ണ​പു​ര​ത്തെ ശ്രീ​ല​ക്ഷ്മി (22), കു​റു​വ വ​ട്ട​ക്കു​ള​ത്തെ അ​ജ​യ​കു​മാ​ർ (60), വാ​രം സ്വ​ദേ​ശി സു​ഷി​ൽ (30), കൂ​ത്തു​പ​റ​മ്പി​ലെ സ​ഹ​ദേ​വ​ൻ (61), കീ​ഴ​റ​യി​ലെ ഹ​മീ​ദ് (70), രാ​മ​ന്ത​ളി​യി​ലെ പ​വി​ത്ര​ൻ (71), ക​ട​മ്പൂ​രി​ലെ അ​ശോ​ക​ൻ (60), നാ​യാ​ട്ടു​പാ​റ സ്വ​ദേ​ശി സീ​ന (52), കൂ​ത്തു​പ​റ​മ്പി​ലെ മ​നോ​ഹ​ര​ൻ (66), പു​തി​യ​തെ​രു​വി​ലെ വി​ജി​ന (37), കൊ​ട്ടി​യൂ​രി​ലെ സാ​ജു (65), വി​ദ്യാ​ർ​ഥി​നി കാ​ഞ്ഞ​ങ്ങാ​ട്ടെ ലെ​ന​ന്ദ​ന (21), മ​ണി​ക്ക​ട​വി​ലെ ജി​നോ (46) തു​ട​ങ്ങി 30ഓ​ളം പേ​ർ​ക്കാ​ണ് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another stray dog ​​attack in Kannur city; three people bitten
Next Story