Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.പി.എസ് തലപ്പത്ത്...

ഐ.പി.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഉത്തരമേഖല ഐ.ജിയായി പുട്ട വിമലാദിത്യയെ നിയമിച്ചു

text_fields
bookmark_border
ഐ.പി.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഉത്തരമേഖല ഐ.ജിയായി പുട്ട വിമലാദിത്യയെ നിയമിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, പൊ​ലീ​സ് ത​ല​പ്പ​ത്ത് മാ​റ്റ​ങ്ങ​ളു​മാ​യി വീ​ണ്ടും ഉ​ത്ത​ര​വി​റ​ങ്ങി. ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന ‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ’ നോ​ഡ​ൽ ഓ​ഫി​സ​ർ കൂ​ടി​യാ​യ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​വി​ഭാ​ഗം ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യെ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി​യാ​യി നി​യ​മി​ച്ചു. ആം​ഡ്​ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ ഐ.​ജി​യാ​യി​രു​ന്ന സ​തീ​ഷ് ബി​നോ​യാ​ണ്​ പു​തി​യ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ഐ.​ജി.

നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വി​ൽ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി​യെ നി​യ​മി​ക്കാ​തി​രു​ന്ന​ത്​ പ​രാ​തി​ക്ക്​ കാ​ര​ണ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യാ​യി കെ. ​കാ​ർ​ത്തി​ക്കി​നെ​യും തൃ​ശൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി​യാ​യി ടി. ​നാ​രാ​യ​ണ​നെ​യും മാ​റ്റി നി​യ​മി​ച്ചു. ആ​ദ്യ​മി​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി​യാ​യി ടി. ​നാ​രാ​യ​ണ​നെ​യും തൃ​ശൂ​ർ റേ​ഞ്ചി​ലേ​ക്ക്​ തി​രു​വ​ന​ന്ത​പു​രം ക​മീ​ഷ​ണ​റാ​യി​രു​ന്ന കെ. ​കാ​ർ​ത്തി​ക്കി​നെ​യു​മാ​ണ്​ നി​യ​മി​ച്ച​ത്. എ​ന്നാ​ൽ, ഇ​വ​രു​വ​രും ഇ​വി​ട​ങ്ങ​ളി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ൽ അ​സൗ​ക​ര്യം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പു​തി​യ മാ​റ്റം.

പാ​ല​ക്കാ​ട്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​രു​ന്ന അ​ജി​ത്​​കു​മാ​റി​നെ ടെ​ലി​കോം വി​ഭാ​ഗം എ​സ്.​പി​യാ​യി മാ​റ്റി​നി​യ​മി​ച്ചു. കോ​ഴി​ക്കോ​ട്​-​വ​യ​നാ​ട്​ ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി​യാ​യി​രു​ന്ന എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​രെ മ​ല​പ്പു​റം ​ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക്​ മാ​റ്റി. വ​യ​നാ​ട്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ അ​രു​ൺ കെ. ​പ​വി​ത്ര​നെ കൊ​ച്ചി സി​റ്റി​യി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​റാ​യാ​ണ്​ നി​യ​മി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​രു​ന്ന ജു​വ്വ​ന​പു​ഡി മ​ഹേ​ഷി​നെ ദ​ക്ഷി​ണ​മേ​ഖ​ല വി​ജി​ല​ൻ​സ്​ എ​സ്.​പി​യാ​ക്കി. കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എ. ​ഷാ​ഹു​ൽ ഹ​മീ​ദി​നെ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ന്​ കീ​ഴി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം ത​ട​യ​ൽ വി​ഭാ​ഗം എ​സ്.​പി​യാ​യാ​ണ്​ മാ​റ്റി​യ​ത്. നേ​ര​ത്തെ ഇ​തി​ൽ പ​ല ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക്​ നി​യ​മ​നം ന​ൽ​കി​യി​രു​ന്നി​ല്ല. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി​രു​ന്ന കെ.​എ​സ്. ഷ​ഹ​ൻ​ഷാ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ പു​തി​യ ഡി.​സി.​പി.

യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​ച്ചു​പ​ണി​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​തൃ​പ്തി ഡി.​ജി.​പി അ​റി​യി​ച്ചി​രു​ന്നു. ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മ​തി​യാ​യ പ്രാ​ധാ​ന്യം ല​ഭി​ച്ചി​ല്ലെ​ന്നും സീ​നി​യോ​റി​റ്റി ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaipsHome Ministry KeralaPutta Vimaladitya
News Summary - Another reshuffle at the IPS helm; Putta Vimaladitya appointed as IG, Northern Region
Next Story