15 വർഷത്തിനുശേഷം കേരളത്തിൽ വീണ്ടും ഒരു ജൂത കല്യാണം
text_fieldsറേച്ചലും വരൻ റിച്ചഡ് സാക്കറി റോവുവും
മരട്: 15 വർഷത്തിനുശേഷം വീണ്ടും ഒരു ജൂത കല്യാണത്തിന് കേരളം സാക്ഷിയായി. ക്രൈംബ്രാഞ്ച് മുൻ എസ്.പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകൾ അമേരിക്കയിൽ ഡേറ്റ സയന്റിസ്റ്റായ റേച്ചൽ മലാഖൈയുടെ വിവാഹമാണ് കുമ്പളത്തെ സ്വാകാര്യ റിസോർട്ടിൽ നടന്നത്.
അമേരിക്കൻ പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് റേച്ചലിന്റെ വരൻ. കേരളത്തിൽ ജൂതപ്പള്ളിക്ക് പുറത്ത് നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകളായതിനാൽ ചടങ്ങുകളിൽ പങ്കെടുക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനാലാണ് ജൂത പള്ളിക്ക് പുറത്തൊരുസ്ഥലത്ത് ചൂപ്പ (മണ്ഡപം) കെട്ടി വിവാഹം നടത്തൻ വധുവിന്റെ മാതാപിതാക്കൾ തീരുമാനിച്ചത്.70 വർഷത്തിനിടെ 2008 ഡിസംബർ 28നായിരുന്നു അവസാന വിവാഹം നടന്നത്.