Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചുണ്ടകുളം ആദിവാസി ഊരിലെ സജിത, വിനീത് ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.
വൈകാതെ മരണം സംഭവിക്കുകയായിരുന്നു.തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാവാം മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടക്കം മുതൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

