Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

text_fields
bookmark_border
Infant
cancel

അഗളി: അട്ടപ്പാടിയിൽ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.

പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ഏപ്രിൽ 14നാണ് പൂർണിമയുടെ പ്രസവ തീയതി കണക്കാക്കിയിരുന്നത്. അഗളിയിലെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തിയിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് 1.6 കിലോ ആയിരുന്നു തൂക്കം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another infant death in Attappadi
Next Story