ക്ലിഫ് ഹൗസില്‍ വീണ്ടും ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ, സന്ദേശം വ്യാജം, ഉറവിടം കണ്ടെത്തായില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്.
വലിയ നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. ഇരട്ടസ്‌ഫോടനത്തിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു പുറമേ സ്വകാര്യ ബാങ്കിന്‍റെ മാനേജര്‍ക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി. കഴിഞ്ഞ കുറേ നാളുകളായി ക്ലിഫ് ഹൗസ്, സെക്രട്ടറിയേറ്റ്, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കലക്ടറേറ്റ് അടക്കം തിരുവനന്തപുരം നഗരത്തിന്‍റെ പലയിടങ്ങളിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

