കാസർകോട്: സംസ്ഥാനത്ത് ഒരു മരണം കൂടി കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം. കാസർകോട്
സ്വദേശി കെ. ശശിധരയാണ്(52) കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ചൊവ്വാഴ്ച രാവിലെ സ്ഥിരീകരണമുണ്ടായത്. ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്. കരാർ ജോലിക്കാരനായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിെ ൻറ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുണ്ടെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.