Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
enforcement directorate
cancel
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിക്കെതിരെ...

ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചി​െൻറ​ മറ്റൊരു കേസുകൂടി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഫോ​ഴ്സ്മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​നെ​തി​രെ (ഇ.​ഡി) ക്രൈം​ബ്രാ​ഞ്ചി​െൻറ മ​റ്റൊ​രു കേ​സു​കൂ​ടി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ​ന്ദീ​പ് നാ​യ​രെ നി​ർ​ബ​ന്ധി​ച്ചെ​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭി​ഭാ​ഷ​ക​െൻറ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

സ​ന്ദീ​പ് നാ​യ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ.​ഡി​ക്കെ​തി​രെ സ​ന്ദീ​പ് നാ​യ​ർ നേ​ര​ത്തേ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ഫ്.​െ​എ.​ആ​ർ ത​യാ​റാ​ക്കി ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ മ​റ്റൊ​രു പ്ര​തി സ്വ​പ്ന​യെ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്ന എ​സ്​​കോ​ർ​ട്ട്​ പൊ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ.​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച്​ നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നെ​തി​രെ ഇ.​ഡി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സ്വ​പ്​​ന​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ക്രൈം​ബ്രാ​ഞ്ച്​ കേ​സെ​ടു​ത്ത​തി​നെ ഇ.​ഡി ചോ​ദ്യം ചെ​യ്​​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നാ​ണ്​ കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വ്. അ​തേ സാ​ഹ​ച​ര്യം ത​ന്നെ​യാ​കും ഇൗ ​കേ​സി​ലു​മു​ണ്ടാ​കു​ക​യെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchenforcement directorate
News Summary - Another case of crime branch against ED
Next Story