Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിക്കെതിരെ മറ്റൊരു കേസ് കൂടി

text_fields
bookmark_border
ചൊവ്വാദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക വിവാഹം നടത്തിയായിരുന്നു ബലാത്സംഗം
സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിക്കെതിരെ മറ്റൊരു കേസ് കൂടി
cancel

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി പാ​റ​ക്ക​ട​വ് പു​ത്ത​ൻ​പു​ര​ക്ക​ൽ നി​തീ​ഷിനെതിരെ (രാ​ജേ​ഷ് -31) മറ്റൊരു കേസ് കൂടി. സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പുതിയ കേസ്.

ചൊവ്വാദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക വിവാഹം നടത്തിയായിരുന്നു ബലാത്സംഗം. ഇതിന് തയാറായില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ ഇയാളുടെ പേരിൽ കേസുണ്ട്.

മോഷണക്കേസിൽ പൊലീസിന്‍റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് എത്തിയത്. തുടർന്ന് ഒ​ന്നാം പ്ര​തി നിതീഷും രണ്ടാം പ്രതി വിഷ്ണവും പൊലീസ് പിടിയിലാകുകയായിരുന്നു. ക​ക്കാ​ട്ടു​ക​ട നെ​ല്ലി​പ്പ​ള്ളി​ൽ വി​ജ​യ​ൻ, വി​ജ​യ​ന്‍റെ മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ കൊ​ച്ചു​മ​ക​ൾ എ​ന്നി​വ​രെ​യാ​ണ് നി​തീ​ഷും വി​ഷ്ണു​വും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത​ത്. നി​തീ​ഷി​ന് വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി​യുമായുള്ള ബ​ന്ധ​ത്തി​ലു​ണ്ടാ​യ​താ​ണ്​ കു​ഞ്ഞ്.

ന​വ​ജാ​ത ശി​ശു​വി​നെ എ​ട്ടു​വ​ർ​ഷം മു​മ്പു​ം വി​ജ​യ​നെ എ​ട്ടു​മാ​സം മു​മ്പുമാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ നി​തീ​ഷു​മാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു. വിജയന്‍റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another case against the prime accused in Kattapana double murder
Next Story