Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് വീണ്ടും നരബലിക്ക് ശ്രമം; ലക്ഷ്യമിട്ടത് കുടക് സ്വദേശിയായ യുവതിയെ

text_fields
bookmark_border
തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം
human sacrifice
cancel
camera_alt

നരബലിക്ക് ശ്രമിച്ച തിരുവല്ല കുറ്റപ്പുഴയിലെ വീട്

തിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. ഈ മാസം എട്ടാം തീയതി അർധരാത്രിലായിരുന്നു സംഭവം നടന്നത്.

നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളി വഴിയാണ് യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചത്.

മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങവേ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another attempt at human sacrifice in the Kerala; The incident took place at Koottupuzha in Thiruvalla
Next Story